പ്രതീകാത്മക ചിത്രം 
India

അമ്മയുടെ കാമുകനെ തട്ടിക്കൊണ്ടുപോയി; പതിനഞ്ചുകാരനും സുഹൃത്തുക്കളും പിടിയില്‍

സംഭവത്തിന് പിന്നാലെ പതിനഞ്ചുകാരന്റെ അമ്മയെയും തന്റെ ബന്ധുക്കളെയും പ്രദീപ് വിവരമറിയിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

നാഗ്പുര്‍:  അമ്മയുടെ കാമുകനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പതിനഞ്ചുകാരനും സുഹൃത്തുക്കളും പിടിയില്‍. നാഗ്പുരില്‍ താമസിക്കുന്ന പതിനഞ്ചുകാരനും ഇയാളുടെ സുഹൃത്തുക്കളായ 19കാരന്‍ സുരേഷ് കോരാഡ്ക്കര്‍, 17കാരന്‍ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. പ്രദീപ് നന്ദന്‍വാര്‍ എന്നയാളെയാണ് മൂവരും ചേര്‍ന്ന് ബൈക്കില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. 

15കാരന്റെ അമ്മയും പ്രദീപും തമ്മില്‍ അടുപ്പത്തിലാണെന്നാണ് പൊലീസ് പറയുന്നത്. ഇതിനെച്ചൊല്ലി കുടുംബപ്രശ്നങ്ങളുണ്ടായി. തുടര്‍ന്ന് അമ്മയുടെ കാമുകനെ ഒരു പാഠം പഠിപ്പിക്കാന്‍ പതിനഞ്ചുകാരന്‍ തീരുമാനിക്കുകയായിരുന്നു. 

പതിനഞ്ചുകാരന്റെ സഹോദരിയുടെ സുഹൃത്താണ് സുരേഷ്. . ജഗ്‌നാഥ് ബുദ്വാരിയിലെ പ്രദീപിന്റെ ജോലിസ്ഥലത്തെത്തിയ മൂവര്‍സംഘം ഇയാളെ ബലമായി ബൈക്കില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ യാത്രയ്ക്കിടെ പൊലീസ് പട്രോളിങ് വാഹനം കണ്ടതോടെ പ്രദീപ് ബൈക്കില്‍നിന്ന് ചാടി. ഇതോടെ മൂന്നംഗസംഘം മറ്റൊരു വഴിയിലൂടെ രക്ഷപ്പെട്ടു. 

സംഭവത്തിന് പിന്നാലെ പതിനഞ്ചുകാരന്റെ അമ്മയെയും തന്റെ ബന്ധുക്കളെയും പ്രദീപ് വിവരമറിയിച്ചിരുന്നു. പൊലീസിലും പരാതി നല്‍കി. തുടര്‍ന്നാണ് മൂന്നംഗ സംഘത്തെ പിടികൂടിയത്. മൂന്ന് പേര്‍ക്കും മറ്റ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പക്ഷേ, സംഭവത്തില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ചികിത്സയിലുള്ള ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി എത്തിയത് ഹെലികോപ്റ്ററില്‍; 'ഇതോ ധൂര്‍ത്ത്?'; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം

കെട്ടിപ്പിടിച്ച് സൗഹൃദം പങ്കിട്ട് ഇന്ത്യ- പാക് ക്രിക്കറ്റ് താരങ്ങൾ! വിഡിയോ വൈറൽ

'ഇപ്പോഴും ഞാൻ എവിടെയും എത്തിയിട്ടില്ല, തുളു സിനിമ വരെ കാണും; സിനിമ കണ്ടില്ലെങ്കിൽ വിഷമമാണ്'

സൈജു കുറുപ്പ് നായകനാകുന്ന ഹരിവരാസനത്തിൽ യോഗി ബാബുവും; സ്വാഗതം ചെയ്ത് സെെജു