India

അമ്മയുമായി അവിഹിത ബന്ധമുണ്ടെന്നാരോപിച്ച് നാല്‍പ്പതുകാരനെ മകനും സുഹൃത്തുക്കളും കൊല്ലപ്പെടുത്തി

കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഷിബേഷ് സിങ് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അമ്മയുമായി അവിഹിതബന്ധമുണ്ടെന്നാരോപിച്ച് നാല്‍പ്പതുകാരനെ മകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. തെക്കന്‍ ഡല്‍ഹിയിലെ ദ്വാരകയില്‍ ഏപ്രില്‍ പതിനേഴിനാണ് സംഭവം. രാജു എന്ന മാമ്രാജാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ ദ്വാരക സ്വദേശികളായ അമാന്‍(20), ആശിഷ്(21), സഹില്‍(19) എന്നിവരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. 

രാജുവിന്റെ ശരീരത്തില്‍ ആഴത്തിലുള്ള ഇരുപത്തിരണ്ടോളം മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. അമാന്റെ മാതാവുമായി രാജുവിന് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നുണ്ടായ കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. 

കൊലപാതകം നടന്നതിന് തലേദിവസം അമാനും കൊല്ലപ്പെട്ട രാജുവും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. അമാന്റെ വീട്ടിലേക്ക് രാജു നിത്യവും സന്ദര്‍ശനം നടത്തുന്നതിനെ ചൊല്ലിയായിരുന്നു ഇത്. രാജു തന്റെ അമ്മയുമായി അനാവശ്യ ബന്ധം പുലര്‍ത്തിയിരുന്നുവെന്നും അമാന്‍ ആരോപിക്കുന്നു. വീട്ടിലേക്ക് വരരുതെന്ന് നിരവധിതവണ അമാന്‍ രാജുവിനെ താക്കീത് ചെയ്തിരുന്നെങ്കിലും ഇത് അനുസരിക്കാതെ രാജു വീണ്ടും വരുന്നതാണ് അമാനെ പ്രകോപിപ്പിച്ചത്.  

അമ്മയുമായുള്ള അവിഹിത ബന്ധത്തെ തുടര്‍ന്നാണ് രാജുവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും, തന്നെ കൂടാതെ രണ്ട് പേര്‍ കൂടി ചേര്‍ന്നാണ് കൊലപാതകം നടത്തിയെന്ന് കസ്റ്റഡിയിലെടുത്ത അമാന്‍ പൊലീസിനോട് സമ്മതിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഷിബേഷ് സിങ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT