പ്രതീകാത്മക ചിത്രം 
India

അമ്മയെ ഉപേക്ഷിച്ച് പുനർവിവാഹം കഴിച്ച അ‌ച്ഛനെ പതിനാറുകാരൻ കുത്തിക്കൊന്നു 

കുട്ടിയെ ദുർഗുണപരിഹാരപാഠശാലയിലേക്ക് അയച്ചു

Author : സമകാലിക മലയാളം ഡെസ്ക്


 
ബെംഗളൂരു: അമ്മയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹംകഴിച്ച വിരോധത്തിൽ പതിനാറുകാരൻ അച്ഛനെ കുത്തിക്കൊന്നു. 47കാരനായ ബെംഗളൂരു കലാശിപാളയ സ്വദേശി സയിദ് മുസ്തഫയാണ് കുത്തേറ്റുമരിച്ചത്. 

നാലുമാസങ്ങൾക്കുമുമ്പാണ് ടാക്സി ഡ്രൈവറായ സയിദ് മുസ്തഫ മറ്റൊരു വിവാഹംകഴിച്ചത്. ഇതിനുശേഷം മുസ്തഫയും മകനും തമ്മിൽ കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല. കഴിഞ്ഞദിവസം പിതൃമാതാവിനെ കാണാൻ മകൻ എത്തിയപ്പോൾ മുസ്തഫയും അവിടെയുണ്ടായിരുന്നു. അവിടെവച്ച് ഇരുവർക്കുമിടയിൽ വാക്കേറ്റമുണ്ടായി. ഇതിനിടയിലാണ് മകൻ മുസ്തഫയെ കുത്തിയത്. ബന്ധുക്കളും അയൽക്കാരുംചേർന്ന് ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിനുശേഷം ബന്ധുവീട്ടിലേക്കുപോയ കുട്ടിയെ പൊലീസ് പിടികൂടി. കുറ്റംസമ്മതിച്ച കുട്ടി എതിർപ്പുകളൊന്നുമില്ലാതെ പൊലീസിനൊപ്പം പോയി. കുട്ടിയെ ദുർഗുണപരിഹാരപാഠശാലയിലേക്ക് അയച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

നാളെ മുതല്‍ ഇരുട്ടിലാകുമോ?; വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ഇന്നത്തെ ഒപി സേവനങ്ങൾ: വിഭാഗങ്ങളും സമയക്രമവും അറിയാം

ന്യൂനമര്‍ദ്ദം: നാളെ മുതല്‍ മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 31| പ്രണയ ബന്ധത്തിൽ പരസ്പര വിശ്വാസം വർധിക്കും