India

അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നു; കൈവെള്ളയിലെഴുതി 12 കാരിയുടെ ആത്മഹത്യ; ഞെട്ടലില്‍ നിന്ന് മുക്തരാകാതെ സഹപാഠികള്‍

അമ്മയെ ഞാന്‍ സ്‌നേഹിക്കുന്നു - കൈവെള്ളയിലെഴുതി 12 കാരിയുടെ ആത്മഹത്യ - ഞെട്ടലില്‍ നിന്ന് മുക്തരാകാതെ സഹപാഠികള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അധ്യാപകര്‍ അപമാനിച്ചതില്‍ മനംനൊന്ത് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഡല്‍ഹിയിലെ ഇന്ദര്‍പുരിയിലാണ് സംഭവം. ഡിസംബര്‍ ഒന്നിനാണ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത്. ക്ലാസിലെ മുഴുവന്‍ കുട്ടികളുടെ മുന്നില്‍ വച്ച് അധ്യാപികമാര്‍ അപമാനിക്കുമായിരുന്നെന്ന് മരിച്ച വിദ്യാര്‍ത്ഥിനിയുടെ അമ്മ പറഞ്ഞു. പെണ്‍കുട്ടിയുടെ സഹപാഠികളും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. 

ഡിസംബര്‍ ഒന്നിന് മുന്ന് മണിയോടെയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. കൈത്തണ്ടയില്‍ ആത്മഹത്യാ കുറിപ്പ് എഴുതി വച്ചാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്. അമ്മയെ സ്‌നേഹിക്കുന്നുവെന്നും താന്‍ ഈ ലോകത്തില്‍ നിന്ന് പോകുകയാണെന്നുമാണ് പെണ്‍കുട്ടി കൈത്തണ്ടയില്‍ കുറിച്ചിരിക്കുന്നത്.

ഡല്‍ഹിയിലെ തിസ് ഹസാരി കോടതിയില്‍ അഭിഭാഷകയാണ് പെണ്‍കുട്ടിയുടെ അമ്മ. ഡിസംബര്‍ ഒന്നിന് കോടതിയിലേക്ക് പുറപ്പെടുന്നതിന് മുമ്പാണ് ഇവര്‍ തന്റെ മകളെ അവസാനമായി ജീവനോടെ കണ്ടത്. നാല് മണിയോടെ തിരിച്ചെത്തിയപ്പോള്‍ മകള്‍ തൂങ്ങിക്കിടക്കുന്നതാണ് കണ്ടത്. പെണ്‍കുട്ടിയുടെ അമ്മ അധ്യാപികമാര്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

SCROLL FOR NEXT