India

അമ്മയെയും മകളെയും പുരുഷന്‍മാരുടെ മുന്നില്‍വെച്ച് നഗ്‌നരാക്കി മര്‍ദിച്ചു ; പൊലീസ് ഉദ്യോഗസ്ഥക്കെതിരെ കേസെടുത്തു

അറുപതുകാരിയായ സ്ത്രീയേയും ഇരുപത്തേഴുകാരിയായ മകളേയും സഹപ്രവര്‍ത്തകരുടെ മുന്നില്‍വെച്ച്  ക്രൂരമായി മര്‍ദിക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

 
ന്യൂഡല്‍ഹി : മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്ത അമ്മയെയും മകളെയും പുരുഷ സഹപ്രവര്‍ത്തകരുടെ മുന്നില്‍വെച്ച് നഗ്‌നരാക്കി മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥക്കെതിരെ കേസെടുത്തു. ദേശീയ മനുഷ്യാവകാശ കമ്മിഷന്റേതാണ് നടപടി. ബിലാസ്പുരിലെ പോലീസ് സ്‌റ്റേഷനില്‍ ഒക്ടോബര്‍ 14 നായിരുന്നു സംഭവം. 

അറുപതുകാരിയായ സ്ത്രീയേയും ഇരുപത്തേഴുകാരിയായ മകളേയും സഹപ്രവര്‍ത്തകരുടെ മുന്നില്‍വെച്ച്  ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അമ്മ അതിരക്തസമ്മര്‍ദ്ദ രോഗിയാണെന്നും ചികിത്സ നല്‍കണമെന്നും മകള്‍ ആവശ്യപ്പെട്ടെങ്കിലും പൊലീസുകാര്‍ തയ്യാറായില്ലെന്നും കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാകൃതവും മനുഷ്യത്വരഹിതവുമാണ് ഉദ്യോഗസ്ഥയുടെ പ്രവൃത്തി എന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് പോലീസ് മേധാവിക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചു. സംഭവത്തില്‍ നാലാഴ്ചക്കുള്ളില്‍  വിശദീകരണം നല്‍കാന്‍ ഛത്തീസ്ഗഡ് പോലീസ് മേധാവിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൃത്യം ചെയ്ത ഉദ്യോഗസ്ഥയ്‌ക്കെതിരെ സ്വീകരിച്ച നടപടികളെ കുറിച്ച് വിശദമാക്കാനും കമ്മിഷന്‍ ആവശ്യപ്പെട്ടു. 

പൊലീസ് ഉദ്യോഗസ്ഥയുടെ മര്‍ദനത്തെ തുടര്‍ന്ന് ഇരുവര്‍ക്കും ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഒക്ടോബര്‍ 17ന് അമ്മയെയും മകളെയും കോടതിയില്‍ ഹാജരാക്കിയതോടെയാണ് മര്‍ദന വിവരം പുറംലോകമറിയുന്നത്. തുടര്‍ന്ന് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയ കേസെടുക്കുകയായിരുന്നു. അതേസമയം സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി ഒക്ടോബര്‍ 26 ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് ബിലാസ്പുര്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.  
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT