India

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന നാലുവയസ്സുകാരിയെ അര്‍ധരാത്രിയില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം;  അക്രമി അറസ്റ്റില്‍; വീഡിയോ വൈറല്‍

അര്‍ധരാത്രിയില്‍ അമ്മ ഞെട്ടിയുണര്‍ന്നതോടെയാണ് അക്രമിയില്‍ നിന്നും കുട്ടിയെ രക്ഷപ്പെടുത്താനായത്‌ 

Author : സമകാലിക മലയാളം ഡെസ്ക്


ലുധിയാന:  അമ്മയോടൊപ്പം ഉറങ്ങി കിടക്കുകയായിരുന്ന നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. പഞ്ചാബിലെ ലുധിയാനയിലാണ് സംഭവം. കൃത്യസമയത്ത് അമ്മ ഉണര്‍ന്നതിനാലാണ് അക്രമിയില്‍ നിന്നും കുട്ടിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

ദേശീയ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇതിന് പിന്നാലെ ഇതിന്റെ ദൃശ്യങ്ങള്‍  സമൂഹമാധ്യമങ്ങില്‍ വൈറലാണ്. 

വീടിന് പുറത്താണ് കുഞ്ഞും അമ്മയും കുടുംബവും കിടന്നുറങ്ങിയത്. സൈക്കിളിലെത്തിയ അക്രമി കുട്ടിയെ ചാക്കില്‍ കയറ്റുന്നതിനിടെ അമ്മ ഉണരുകയായിരുന്നു. അക്രമിയുടെ കൈയില്‍ നിന്നും അമ്മ കുഞ്ഞിനെ പിടിച്ചുവാങ്ങുമ്പോഴെക്കും കള്ളന്‍ സ്ഥലം വിട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21