പ്രതീകാത്മക ചിത്രം 
India

അമ്മാവനും ഭാര്യയും ചേര്‍ന്ന് 19കാരിയെ ചുട്ടുകൊന്നു

ഭൂമി തര്‍ക്കമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചത്. 

സമകാലിക മലയാളം ഡെസ്ക്

പട്‌ന: 19കാരിയെ അമ്മാവനും ഭാര്യയും ചേര്‍ന്ന് ചുട്ടുകൊന്നു. ബിഹാറിലെ മുസാഫര്‍പൂരിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഭൂമി തര്‍ക്കമാണ് ക്രൂരകൃത്യത്തിലേക്ക് നയിച്ചത്. 

റാംപൂര്‍ ബഖ്രി ഗ്രാമത്തില്‍ സൂഫിയാന്‍ പര്‍വീണ്‍ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം അമ്മാവന്‍ സൈനൂലാബ്ദീന്‍, ഭാര്യ ഹക്കീം ഖാട്ടൂണ്‍ എന്നിവര്‍ മകനെയും കൂട്ടി ഗ്രാമം വിട്ടു. 

അയല്‍വാസിയായ സംഷുദ്ദീന്‍ സോഹയുടെ വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നതെന്ന് സൂഫിയാന്റെ സഹോദരന്‍ ഖുദ്രത് അലി പറഞ്ഞു. തങ്ങളുടെ വീട്ടിലെ ഹാന്റ് പമ്പ് കേടായതിനാല്‍, സംഷുദ്ദീന്റെ വീട്ടിലേക്ക് പമ്പ് എടുക്കാന്‍ പോയതാണ്. അവിടെവെച്ച് സൂഫീയാനെ തീകൊളുത്തിയ ശേഷം അമ്മാവനും കുടുംബവും ഓടിപ്പോവുകയായിരുന്നു  എന്നും സഹോദരന്‍ പറഞ്ഞു. 

സൂഫിയാന്റെ പിതാവ് മരിക്കുന്നതിന് മുമ്പ് സഹോദരന്റെ പേരില്‍ കുറച്ച് സ്ഥലം എഴുതി നല്‍കിയിരുന്നു. ഇതിന് പുറമേ കൂടുതല്‍ സ്ഥലം വേണമെന്ന് ആവശ്യപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത് എന്ന് സൂഫിയാന്റെ മാതാവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെഞ്ചുവേദന; തന്ത്രി കണ്ഠര് രാജീവര് ആശുപത്രിയില്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT