India

അയല്‍വാസി പീഡിപ്പിച്ച പതിനഞ്ചുകാരി സ്‌കൂളിലെ ബാത്ത്‌റൂമില്‍ പ്രസവിച്ചു

വടക്കന്‍ ഡെല്‍ഹിയിലെ മുഖര്‍ജി നഗറിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: അയല്‍വാസി ബലാത്സംഗം ചെയ്തതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായ 15കാരി സ്‌കൂളില്‍ പ്രസവിച്ചു. വടക്കന്‍ ഡെല്‍ഹിയിലെ മുഖര്‍ജി നഗറിലുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നു കരുതപ്പെടുന്ന അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തു. 

പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി വ്യാഴാഴ്ച സ്‌കൂളില്‍ നടന്ന പരീക്ഷയ്ക്കിടെ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബാത്ത്‌റൂമിലെത്തുകയും അവിടെ വെച്ച് കുഞ്ഞിനെ പ്രസവിക്കുകയുമാണുണ്ടായത്. പൊലീസീനെ വിവരമറിയിച്ച ശേഷം സ്‌കൂള്‍ അധികൃതര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അല്‍പത്തൊന്നുകാരനായ അയല്‍വാസി നാലോ അഞ്ചോ തവണ തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി. ബിഹാര്‍ സ്വദേശിയായ ഇയാള്‍ ഡെല്‍ഹിയില്‍ ഓട്ടോെ്രെഡവറായി ജോലി നോക്കുകയായിരുന്നു. പെണ്‍കുട്ടി തിരിച്ചറിഞ്ഞ ഇയാളെ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തു. 

കുറ്റം സമ്മതിച്ച പ്രതി പെണ്‍കുട്ടി തന്നോട് വയറുവേദനയെക്കുറിച്ച് പറഞ്ഞിരുന്നതായി പോലീസിനോട് പറഞ്ഞു. പെണ്‍കുട്ടിക്ക് ഇയാള്‍ ഗര്‍ഭഛിദ്രത്തിനായുള്ള ഗുളികകള്‍ നല്‍കിയിരുന്നതായും പൊലീസ് പറഞ്ഞു. ഗുളികകള്‍ കഴിച്ചതിനാല്‍ 26ാമത്തെ ആഴ്ചയാണ് മാസം തികയാതെ പെണ്‍കുട്ടി പ്രസവിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT