സാക്ഷി മഹാരാജ് 
India

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ഡിസംബര്‍ ആറിനു തുടങ്ങും; പ്രഖ്യാപനവുമായി ബിജെപി എംപി

അയോധ്യയിലെ ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കത്തെക്കുറിച്ചുള്ള കേസില്‍ സുപ്രീം കോടതി വിധി പറയാനിരിക്കെയാണ്, ബിജെപി നേതാവിന്റെ പ്രഖ്യാപനം

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ഡിസംബര്‍ ആറിനു തുടങ്ങുമെന്ന് ബിജെപി എംപി സാക്ഷി മഹാരാജ്. അയോധ്യയിലെ ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കത്തെക്കുറിച്ചുള്ള കേസില്‍ സുപ്രീം കോടതി വിധി പറയാനിരിക്കെയാണ്, ബിജെപി നേതാവിന്റെ പ്രഖ്യാപനം.

1992 ഡിസംബര്‍ ആറിനാണ് അയോധ്യയില്‍ തര്‍ക്കത്തിലുന്ന ബാബരി പള്ളി പൊളിച്ചത്. കെട്ടിടം തകര്‍ത്ത ദിവസം തന്നെ ക്ഷേത്ര നിര്‍മാണം തുടങ്ങുകയെന്നത് യുക്തിപരമാണെന്ന് സാക്ഷി മഹാരാജ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ പ്രയത്‌നങ്ങളിലൂടെയാണ് ഈ സ്വപ്‌നം ഫലവത്താവുന്നത്. ക്ഷേത്ര നിര്‍മാണത്തില്‍ സഹായിക്കാന്‍ ഹിന്ദുക്കളും മുസ്ലിംകളും ഒരുപോലെ മുന്നോട്ടുവരികയാണ് വേണ്ടത്. ബാബര്‍ വിദേശീയ അക്രമിയാണെന്നും തങ്ങളുടെ പിതാമഹന്‍ അല്ലെന്നുമുള്ള വസ്തുത സുന്നി വഖഫ് ബോര്‍ഡ് അംഗീകരിക്കണമെന്ന് സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു.

രാമക്ഷേത്ര നിര്‍മാണം ലക്ഷക്കണക്കിനു ഹിന്ദുക്കളുടെ സ്വപ്‌നമാണെന്നും രാജ്യം മുഴുവന്‍ അത് ആഘോഷിക്കേണ്ടതാണെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. തന്റെ ഹര്‍ജിയിലൂടെയാണ് ഈ കേസില്‍ വേഗം വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചതെന്ന് സ്വാമി അവകാശപ്പെട്ടു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'13 വര്‍ഷത്തെ വേദന മാറി'; എ സുരേഷ് കോണ്‍ഗ്രസ് വേദിയില്‍, വി ഡി സതീശന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു

'നല്ല കാര്യങ്ങള്‍ തമസ്‌കരിക്കാന്‍ ശ്രമം'; പാലം ഉദ്ഘാടനത്തിന് മാധ്യമങ്ങള്‍ എത്താത്തതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

പ്രസവ ശാസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവം: അടിയന്തര അന്വേഷണത്തിന് നിര്‍ദേശിച്ച് മന്ത്രി വീണാ ജോര്‍ജ്

ലക്ഷ്യം പതിവായുള്ള വരുമാനമോ, ദീർഘകാല സമ്പത്തോ?; അറിയാം എസ്ഐപിയും എസ്ഡബ്ല്യൂപിയും തമ്മിലുള്ള വ്യത്യാസം

ചികിത്സ പിഴവ് മൂലം കൈമുറിച്ചു മാറ്റി; വിനോദിനിക്ക് വീട് നിര്‍മ്മിക്കാനുള്ള ഭൂമിയുടെ ആധാരം കൈമാറി വിഡി സതീശന്‍

SCROLL FOR NEXT