India

അയോധ്യവിധി എതിരായാല്‍ ആത്മഹത്യാ സ്‌ക്വാഡുകള്‍ രൂപീകരിക്കുമെന്ന് ബിജെപി നേതാവ്

രാമക്ഷേത്രം നിര്‍മ്മിക്കരുതെന്നാണ് സുപ്രീം  കോടതി വിധിയെങ്കില്‍ രാമക്ഷേത്രനിര്‍മ്മാണത്തിനായി പ്രവര്‍ത്തകര്‍ ബലിദാനികളാകുമെന്ന്ബിജെപി നേതാവ് വിനയ് കത്യാര്‍  

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മാണത്തിന് അനുകൂലമായ വിധി കോടതിയില്‍ നിന്നുണ്ടായില്ലെങ്കില്‍ ആത്മഹത്യാ സ്‌ക്വാഡുകള്‍ രൂപികരിക്കുമെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായ വിനയ് കത്യാര്‍. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് വിവാദ പ്രസ്താവനയുമായി നേതാവ് രംഗത്തെത്തിയത്. 

രാമക്ഷേത്രം നിര്‍മ്മിക്കരുതെന്നാണ് സുപ്രീം  കോടതി വിധിയെങ്കില്‍ രാമക്ഷേത്രനിര്‍മ്മാണത്തിനായി പ്രവര്‍ത്തകര്‍ ബലിദാനികളാകും. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചതായും വിനയ് കത്യാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബാബറി മസ്ജിദുമായി ബന്ധപ്പെട്ട് ഇഖ്ബാല്‍ അന്‍സാരിക്ക് യാതൊന്നും അറിയില്ലെന്നും കത്യാര്‍ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ മുന്‍ ബിജെപി സംസ്ഥാന പ്രസിഡന്റായ കത്യാര്‍ 1991, 1996, 1999 ല്‍ അയോധ്യയിലെ ഫാസിയാ ബാദിനെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തിയിരുന്നു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യവുമായി പ്രധാനമായും രംഗത്തെത്തിയ ബിജെപി നേതാക്കളില്‍ ഒരാളായിരുന്നു കത്യാര്‍. ബാബറി മസ്ജിദ് കേസില്‍ സുപ്രീം കോടതി ക്രിമിനല്‍ ഗൂഡാലോചനയില്‍ ഉള്‍പ്പെടുത്തിയ ആളാണ് വിനയ് കത്യാര്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT