India

അര മണിക്കൂര്‍ കഴിഞ്ഞിട്ടും പൂരി കൊണ്ടുവന്നില്ല; തര്‍ക്കം അടിയായി; പാചകക്കാരന്‍ തിളച്ച എണ്ണയൊഴിച്ചു

ഭക്ഷണം കൊണ്ടുവരാന്‍ വൈകിയതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ പാചകക്കാരന്‍ യുവാവിന്റെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഭക്ഷണം കൊണ്ടുവരാന്‍ വൈകിയതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ പാചകക്കാരന്‍ യുവാവിന്റെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു. മാരകമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം ഹൈദരാബാദിലെ ഒരു ഹോട്ടലിലായിരുന്നു സംഭവം. 

വ്യവസായിയായ യുവാവ് പ്രഭാതഭക്ഷണത്തിനായാണ് ഹോട്ടലിലെത്തിയത്. തുടര്‍ന്ന് പൂരി ഓര്‍ഡര്‍ ചെയ്‌തെങ്കിലും ഭക്ഷണം തയ്യാറാകാന്‍ 15 മിനിറ്റ് സമയമെടുക്കുമെന്ന് പാചകക്കാരന്‍ അറിയിച്ചു. എന്നാല്‍ ഓര്‍ഡര്‍ ചെയ്ത് അരമണിക്കൂര്‍ കഴിഞ്ഞിട്ടും ഭക്ഷണം ലഭിക്കാതയതോടെ യുവാവ് പ്രകോപിതനായി. തുടര്‍ന്ന് പാചകക്കാരനും യുവാവും വാക്കുതര്‍ക്കമുണ്ടാവുകയും യുവാവ് പാചകക്കാരനെ മോശമായ ഭാഷയില്‍ ആക്ഷേപിക്കുകയും ചെയ്തു. ഇതിനിടെയാണ് അടുക്കളയിലേക്ക് പോയി പാചകക്കാരന്‍ തിളച്ച എണ്ണ കൊണ്ടുവന്ന് യുവാവിന്റെ ദേഹത്തൊഴിച്ചത്. 

യുവാവിന്റെ മുഖത്തും കഴുത്തിലും കൈകളിലും മാരകമായി പൊള്ളലേറ്റു. ഇയാളെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സംഭവത്തില്‍ പാചകക്കാരനെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT