India

അരയ്ക്ക് മുകളില്‍ നിരവധി മുറിപ്പാടുകള്‍, അഞ്ചുമാസം ഗര്‍ഭിണിയായ യുവതി കൊല്ലപ്പെട്ട നിലയില്‍; ഭര്‍ത്താവിന്റെ മൃതദേഹം നദിയില്‍, ദുരുഹത, അന്വേഷണം 

അമേരിക്കയില്‍ അഞ്ചുമാസം ഗര്‍ഭിണിയായ ഇന്ത്യക്കാരിയെ അപ്പാര്‍ട്ട്‌മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ അഞ്ചുമാസം ഗര്‍ഭിണിയായ ഇന്ത്യക്കാരിയെ അപ്പാര്‍ട്ട്‌മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇവരുടെ ഇന്ത്യക്കാരന്‍ തന്നെയായ ഭര്‍ത്താവിനെ ഹഡ്‌സണ്‍ നദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയെ കൊന്നശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. അന്വേഷണം തുടരുന്നു.

അമേരിക്കയിലെ ജേഴ്‌സി സിറ്റിയിലാണ് സംഭവം. 26നാണ് 35കാരിയായ ഗരിമ കോത്താരിയെ അപ്പാര്‍ട്ട്‌മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അരയ്ക്ക് മുകളില്‍ നിരവധി മുറിപ്പാടുകളോടെയായിരുന്നു മൃതദേഹം. മരിക്കുന്ന സമയത്ത് ഇവര്‍ അഞ്ചുമാസം ഗര്‍ഭിണിയായിരുന്നുവെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

കോത്താരിയുടെ ഭര്‍ത്താവ് മന്‍മോഹന്‍ മാളിനെയാണ് ഹഡ്‌സണ്‍ നദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 37 വയസ്സുകാരന്‍ ഭാര്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഗരിമ കോത്താരി അറിയപ്പെടുന്ന ഷെഫാണ്. മന്‍മോഹന്‍ മാള്‍ ഐഐടിയില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം ഉപരിപഠനത്തിനായാണ് അമേരിക്കയില്‍ എത്തിയത്. ഇരുവരും ചേര്‍ന്ന് നുക്കാഡ് എന്ന പേരില്‍ റെസ്റ്റോറന്റ് നടത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT