India

അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ക്വാറന്റൈനില്‍

അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ക്വാറന്റൈനില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓഫിസില്‍ ഒരാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ ക്വാറന്റൈനിലായി. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചു.

അറ്റോര്‍ണി ജനറല്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണെന്നും അതിനാല്‍ അദ്ദേഹം ഹാജരാവേണ്ട കേസ് മാറ്റിവയ്ക്കണമെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്ന് ട്രൈബ്യൂണല്‍ ഒഴിവുകള്‍ നികത്തുന്നതു സംബന്ധിച്ച കേസ് മാറ്റിവയ്്ക്കുകയാണെന്ന് ജസ്റ്റിസ് എല്‍ നാഗേശ്വര റാവുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചു.

അറ്റോര്‍ണി ജനറലിന്റെ ഓഫിസില്‍ ഒരാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. ഇത് അഭിഭാഷകന്‍ ആണോയെന്നു വ്യക്തമല്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

SCROLL FOR NEXT