India

അലോക് വര്‍മ്മയുടെ ഉത്തരവുകള്‍ റദ്ദാക്കി

പുറത്താക്കപ്പെട്ട ഡയറക്ടര്‍ അലോക് വര്‍മ്മ പുറപ്പെടുവിച്ച സ്ഥലമാറ്റ ഉത്തരവുകള്‍ ഇടക്കാല ഡയറ്കടറായി ചുമതലയേറ്റ എന്‍ നാഗേശ്വര്‍ റാവു റദ്ദാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സിബിഐയില്‍ സ്ഥലമാറ്റങ്ങളും റദ്ദാക്കലുകളും തുടരുന്നു. പുറത്താക്കപ്പെട്ട ഡയറക്ടര്‍ അലോക് വര്‍മ്മ പുറപ്പെടുവിച്ച സ്ഥലമാറ്റ ഉത്തരവുകള്‍ ഇടക്കാല ഡയറ്കടറായി ചുമതലയേറ്റ എന്‍ നാഗേശ്വര്‍ റാവു റദ്ദാക്കി. 

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് സിബിഐ ഡയറക്ടറായി തിരിച്ചെത്തിയതിന് പിന്നാലെ അലോക് വര്‍മ്മ പുറപ്പെടുവിച്ച ഉത്തരവുകളാണ് നാഗേശ്വര്‍ റാവു റദ്ദാക്കിയത്. ജോയിന്റ് ഡയറക്ടര്‍മാരായ അജയ്ഭട്ട്‌നഗര്‍,  മുരുകേശന്‍, ഡിഐജി എംകെ സിന്‍ഹ, ഡിഐജി തരുണ്‍ ഗൗബ, എകെ ശര്‍മ്മ എന്നിവരെ സ്ഥലം മാറ്റിക്കൊണ്ടായിരുന്നു അലോക് വര്‍മ്മ ഉത്തരവിറക്കിയത്. ഈ ഉത്തരവിറങ്ങി മണിക്കൂറുകള്‍ക്കകം പ്രധാനമന്ത്രി ഉള്‍പ്പെട്ട നിയമന സമിതി യോഗം ചേര്‍ന്ന് അലോക് വര്‍മ്മയെ പുറത്താക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി