India

അവര്‍ വല്ലാതെ തടിച്ചു; വസുന്ധരയ്ക്ക് വിശ്രമിക്കാന്‍ സമയമായെന്ന് ശരത് യാദവ്

മുഖ്യമന്ത്രി വസുന്ധര രാജയ്ക്ക് വിശ്രമിക്കാന്‍ സമയമായി. ഇപ്പോള്‍ തന്നെ വല്ലാതെ തടികൂടിയെന്നായിരുന്നു ജെഡിയു നേതാവിന്റെ പരിഹാസം

Author : സമകാലിക മലയാളം ഡെസ്ക്


ജയ്പൂര്‍: തെരഞ്ഞടുപ്പ് പ്രചാരണത്തിനിടെ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ജെഡിയു നേതാവ് ശരത് യാദവ്. മുഖ്യമന്ത്രി വസുന്ധര രാജയ്ക്ക് വിശ്രമിക്കാന്‍ സമയമായി. ഇപ്പോള്‍ തന്നെ വല്ലാതെ തടികൂടിയെന്നായിരുന്നു ജെഡിയു നേതാവിന്റെ പരിഹാസം.

പ്രസംഗത്തിന്റെ 19 സെക്കന്റുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഡിസംബര്‍ 7നാണ് രാജസ്ഥാനില്‍ തെരഞ്ഞടുപ്പ്. ജാല്‌റാപഠന്‍ മണ്ഡലത്തില്‍ നിന്നാണ്  വസുന്ധര ജനവിധി തേടുന്നത്. എല്ലാകാലത്തും തനിക്കൊപ്പം നിന്ന മണ്ഡലത്തില്‍ ഇക്കുറി പോരാട്ടം കനത്തതാണ്.ബി.ജെ.പിയുടെ ബദ്ധവൈരിയും മുന്‍ കേന്ദ്രമന്ത്രിയുമായ ജസ്വന്ത് സിങ്ങിന്റെ മകന്‍ മാനവേന്ദ്ര സിങാണ് എതിരാളി. 

രാവിലെ എട്ടുമണിക്കാരംഭിക്കുന്ന പോളിംഗ്  വൈകീട്ട് അഞ്ച് മണി വരെയാണ്. 199 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞടുപ്പ്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

ഇന്നും നാളെയും ശബരിമല യാത്ര ഒഴിവാക്കണം; എട്ട് ജില്ലകളില്‍ അവധി

സ്വർണത്തിലേക്ക് 'ഇടിച്ച്' ഇറങ്ങി 7 താരങ്ങൾ; ഇന്ത്യക്ക് സർവകാല റെക്കോർഡ്!

ദൂരപരിധിക്ക് പകരം പുതിയ സംവിധാനം; തപാല്‍ വകുപ്പുകള്‍ പാഴ്‌സല്‍ നിരക്കുകള്‍ പരിഷ്‌കരിച്ചു

സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ ഏകീകരിക്കാന്‍ നീക്കം; പൊതു പരീക്ഷാ ടൈംടേബിളും അക്കാദമിക് കലണ്ടറും തയ്യാറാക്കാന്‍ വിദഗ്ധ സമിതി നിര്‍ദേശം