പ്രതീകാത്മക ചിത്രം 
India

അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞ് വഴക്കിട്ടു; 78കാരനായ ഭര്‍ത്താവിനെ 71കാരി കൊലപ്പെടുത്തി

അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച 78വയസ്സുകാരനായ ഭര്‍ത്താവിനെ 71കാരി കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്


അഹമ്മദാബാദ്: അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച 78വയസ്സുകാരനായ ഭര്‍ത്താവിനെ 71കാരി കൊലപ്പെടുത്തി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. അമൃത്‌ലാല്‍ പട്ടേല്‍ എന്ന റിട്ടയേര്‍ഡ് എഞ്ചിനിയര്‍ ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ ലക്ഷ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് വിവാഹിതരായ രണ്ട് പെണ്‍മക്കളുണ്ട്. 

ലക്ഷ്മിക്ക് മറ്റൊരു ബന്ധമുണ്ടെന്ന് സംശയിച്ച പട്ടേല്‍,നിരന്തരം ഇത് പറഞ്ഞ് വഴക്കിടുമായിരുന്നു. തിങ്കളാഴ്ച ലക്ഷ്മി ക്ഷേത്രത്തില്‍ പോയി മടങ്ങിയെത്തിയപ്പോള്‍, കാമുകനെ കാണാന്‍ പോയതാണ് എന്ന് പറഞ്ഞ് അമൃത്‌ലാല്‍ വഴക്കിട്ടു. 

ഭക്ഷണം കഴിക്കുന്ന സമയത്തും ഇതേ കാര്യം പറഞ്ഞ് രണ്ടാളും വീണ്ടും വഴക്കിട്ടു. മരത്തടി കൊണ്ട് ഇയാള്‍ ലക്ഷ്മിയെ മര്‍ദിക്കുകയും ചെയ്തു. പിന്നാലെ മരത്തടി പിടിച്ചു വാങ്ങി ലക്ഷ്മി ഭര്‍ത്താവിനെ തിരിച്ചടിക്കുകയായിരുന്നു. നിലത്ത് വീണ അമൃത്‌ലാലിന് ഗുരുതരമായി പരിക്കേറ്റു. ഇതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ