India

അവിഹിതമെന്ന് സംശയം; ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചു മാറ്റി

സദാശിവത്തിന് പരസ്ത്രീ ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാഗ്വാദം ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. പാതിരാത്രിയില്‍ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയില്‍ എത്തി

സമകാലിക മലയാളം ഡെസ്ക്

നബരംഗപൂര്‍:  അവിഹിത ബന്ധമുണ്ടന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം യുവതി മുറിച്ചു മാറ്റി. ഒഡീഷയിലെ ഉദയ്പൂര്‍ സ്വദേശിയായ ഗംഗൈ ഹരിജനാണ് ഭര്‍ത്താവ് സദാശിവം  ഉറങ്ങിക്കിടക്കുമ്പോള്‍ ജനനേന്ദ്രിയം മുറിച്ച് മാറ്റിയത്. 

സദാശിവത്തിന് പരസ്ത്രീ ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാഗ്വാദം ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. പാതിരാത്രിയില്‍ കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ ഭാര്യ ഗംഗയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

തമിഴ്‌നാട്ടില്‍ ജോലി ചെയ്യുന്ന സദാശിവം മൂന്ന് മാസം മുന്‍പാണ് നാട്ടിലേക്ക് തിരികെ എത്തിയത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് വെളിപ്പെടുത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂരില്‍ ടിഒ മോഹനന്‍; എല്‍ദോസിന് സീറ്റില്ല; കോണ്‍ഗ്രസ് രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക

പരിക്കേറ്റ് സ്റ്റാര്‍ പേസര്‍ പുറത്ത്; ചെന്നൈ സൂപ്പര്‍ കിങ്‌സിന് കനത്ത തിരിച്ചടി

'ഒരു പന്തിയിൽ രണ്ട് വിളമ്പൽ വേണ്ട'; സീറ്റ് ലഭിക്കാത്തതിൽ വിമർശനവുമായി എൽദോസ് കുന്നപ്പിള്ളി

പിണറായിക്കും ഭാര്യയ്ക്കും ഒരു കോടിയിലധികം രൂപയുടെ നിക്ഷേപം; 78 സെ​ന്‍റ് ഭൂ​മി​; സത്യവാങ്മൂലം

കോഴിക്കോട് ഐഐഎമ്മിൽ പ്ലസ്ടു പാസായവർക്ക് ജോലി, അഭിമുഖം മാത്രം;ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം

SCROLL FOR NEXT