പ്രതീകാത്മക ചിത്രം 
India

അവിഹിത ബന്ധമെന്ന് സംശയം, ഭാര്യയെയും ഭാര്യാ സഹോദരിയെയും ഭാര്യാ മാതാവിനെയും കൊന്നു; മൃതദേഹങ്ങളില്‍ 'ലൈംഗിക വൈകൃതം'

ഹരിയാനയില്‍ മൂന്നുപേരുടെ കൊലപാതകത്തില്‍ 27 കാരന്‍ പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: ഹരിയാനയില്‍ മൂന്നുപേരുടെ കൊലപാതകത്തില്‍ 27 കാരന്‍ പിടിയില്‍. ഭാര്യയെയും ഭാര്യാ സഹോദരിയെയും ഭാര്യാ മാതാവിനെയും കൊന്ന കേസിലാണ് പ്രതി പിടിയിലായത്. കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹങ്ങളില്‍ ലൈംഗിക വൈകൃതം കാണിച്ചതായി പൊലീസ് പറയുന്നു.

ഹരിയാനയിലെ പാനിപത്തിലാണ് സംഭവം. സെപ്റ്റംബര്‍ ആറിനായിരുന്നു മൂന്നുപേരുടെയും ദുരൂഹ മരണം. നൂര്‍ ഹസനാണ് പിടിയിലായത്. വിവിധ ഭാഗങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറയുന്നു. ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന സംശയമാണ് പ്രതിയെ ഇതിന് പ്രേരിപ്പിച്ചത്. വിവാഹേതര ബന്ധത്തിന് ഭാര്യക്ക് ഭാര്യയുടെ കുടുംബക്കാര്‍ ഒത്താശ ചെയ്ത് കൊടുക്കുന്നതായി  യുവാവ് സംശയിച്ചിരുന്നതായി പൊലീസ് പറയുന്നു.

മയക്കുമരുന്ന് കലര്‍ത്തി നല്‍കി മയക്കി കിടത്തിയ ശേഷമാണ് ഭാര്യയെയും ഭാര്യാ സഹോദരിയെയും കൊലപ്പെടുത്തിയത്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം. തുടര്‍ന്ന് ഭാര്യാ മാതാവിന്റെ അടുത്ത് പോയി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മൃതദേഹം തിരിച്ചറിയാതിരിക്കാന്‍ കത്തിച്ചുകളയാന്‍ ശ്രമിച്ചതായും പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം