India

'അവിഹിതബന്ധ'ത്തിന് തടസ്സം ; ഭര്‍ത്താവിനെ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ കൊലപ്പെടുത്താന്‍ ശ്രമം ; ഭാര്യ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

കിടപ്പുമുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഗണേശിനെ വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറിയ അജ്ഞാതര്‍ ആക്രമിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

നാഗര്‍കോവില്‍  :  അവിഹിത ബന്ധത്തിന് തടസ്സമായ ഭര്‍ത്താവിനെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. ഭാര്യ ഉള്‍പ്പെടെ മൂന്നുപേരാണ് പൊലീസിന്റെ പിടിയിലായത്. വടശ്ശേരി കേശവ തിരുപ്പാപുരം  സ്വദേശിയും ഫോട്ടോഗ്രാഫറുമായ ഗണേശിന്റെ  ഭാര്യ ഗായത്രി (35), നെയ്യൂര്‍ സ്വദേശി കരുണാകരന്‍ (46) കുരുന്തന്‍കോട് സ്വദേശി വിജയകുമാര്‍ (45) എന്നിവരാണ് അറസ്റ്റിലായത്.

സംഭവദിവസം രാത്രി  ഭാര്യയും കുഞ്ഞുമൊത്ത്  കിടപ്പുമുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഗണേശിനെ വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറിയ അജ്ഞാതരായ 2 പേര്‍ ആക്രമിക്കുകയായിരുന്നു. ഗണേശിന്റെ നിലവിളി ശബ്ദം കേട്ട് ആക്രമിസംഘം ഓടി മറഞ്ഞു.  ഗുരുതര പരുക്കേറ്റ ഗണേശിനെ ആശാരിപ്പള്ളം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തുടര്‍ന്ന് ഗണേശ് വടശ്ശേരി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.  കാമുകനുമായുള്ള അവിഹിതബന്ധത്തിന് തടസ്സം നിന്ന  ഭര്‍ത്താവിനെ ക്വട്ടേഷന്‍ സംഘത്തിന്റെ സഹായത്തോടെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ഗായത്രി വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT