India

അവിഹിതമെന്ന് സംശയം; യുവതിയെ ഭർത്താവ് കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി; അറസ്റ്റ്

ജുമാന്‍ സിങ് ഭാര്യയായ പൂജയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: അവിഹിതം സംശയിച്ച് ഭാര്യയെ, ഭർത്താവ് കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ജുമാൻ സിങ് (32) അറസ്റ്റിലായി. ശനിയാഴ്ച രാത്രി ജയ്പൂരിലായിരുന്നു സംഭവം. ജുമാന്‍ സിങ് ഭാര്യയായ പൂജയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

ഭാര്യയ്ക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടെന്ന് ജുമാന്‍ സിങ്ങിന് സംശയമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് പലതവണ ഇവര്‍ തര്‍ക്കത്തിലേര്‍പ്പിട്ടിരുന്നതായും പ്രകോപിതനായ ഇയാള്‍ പൂജയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. 

സംഭവത്തില്‍ കൊലക്കുറ്റം ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. പൂജയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!