India

അസംബ്ലിക്കിടെയില്‍ കോട്ടുവായിട്ടതിന് 6-ാം ക്ലാസുകാരന് മര്‍ദ്ദനം; പ്രധാനാദ്ധ്യാപികയ്‌ക്കെതിരെ കേസ്  

കുട്ടിയോട് അദ്ധ്യാപിക ഇതിനുമുന്‍പും രൂക്ഷമായി പെരുമാറിയിട്ടുണ്ടെന്നും ഇത്തരം പെരുമാറ്റം കാരണം മകന്‍ സ്‌കൂളില്‍ പോകാന്‍ പല ദിവസങ്ങളില്‍ വിസമ്മതിക്കാറുണ്ടെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

താനെ:  സ്‌കൂളില്‍ അസംബ്ലിക്കിടെയില്‍ കോട്ടുവായിട്ട 11കാരനെ മര്‍ദ്ദിച്ചതിന് പ്രധാനാദ്ധ്യാപികയ്‌ക്കെതിരെ കേസ്. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെതുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മഹാരാഷ്ട്രയിലെ താനെയിലുള്ള സ്വകാര്യ സ്‌കൂളിലാണ് സംഭവം. 

രാവിലെ സ്‌കൂളില്‍ നടന്ന അസംബ്ലിയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടി കോട്ടുവായിട്ടതിനെതുടര്‍ന്ന് പ്രധാനാദ്ധ്യാപിക കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നെന്നും സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് സ്‌കൂളിലെത്തി അന്വേഷണം നടത്തിയെന്നും പൊലീസ് പറയുന്നു. അന്വേഷണത്തിനായി എത്തിയ തങ്ങളോട് കുട്ടികള്‍ തെറ്റുചെയ്തുകണ്ടാല്‍ ഞങ്ങള്‍ ശിക്ഷിക്കും എന്നായിരുന്നു അദ്ധ്യാപികയുടെ മറുപടിയെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ ബാലാജി പണ്ഡാരെ പറഞ്ഞു. 

കുട്ടിയെ മര്‍ദ്ദിച്ച സംഭവം അന്വേഷിക്കാന്‍ കുട്ടിയുടെ അച്ഛന്‍ സ്‌കൂളില്‍ എത്തിയപ്പോഴും അദ്ധ്യാപികയുടെ മറുപടി ഇതുതന്നെയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിതാവിന്റെ പരാതിയില്‍ കേസ് എടുത്തിട്ടുണ്ടെന്നും എന്നാല്‍ അറസ്റ്റൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

കുട്ടിയോട് അദ്ധ്യാപിക ഇതിനുമുന്‍പും രൂക്ഷമായി പെരുമാറിയിട്ടുണ്ടെന്നും ഇത്തരം പെരുമാറ്റം കാരണം മകന്‍ സ്‌കൂളില്‍ പോകാന്‍ പല ദിവസങ്ങളില്‍ വിസമ്മതിക്കാറുണ്ടെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. മകനെ നിര്‍ബന്ധിച്ച് സ്‌കൂളില്‍ പറഞ്ഞയച്ച താന്‍ സ്‌കൂള്‍ മാനേജ്‌മെന്റില്‍ പ്രധാനാധ്യാപികയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോളടിച്ച് കേന്ദ്രം, ആര്‍ബിഐയില്‍ നിന്ന് ലഭിച്ചത് 2.87 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ലാഭവിഹിതം; കേന്ദ്രബാങ്ക് വരുമാനമുണ്ടാക്കുന്നത് എങ്ങനെ?

'ഐജി തോമസ് ബാസ്റ്റിനായി മുരളിയുടെ പേര് വന്നപ്പോൾ തന്നെ ഒരു ഫ്രഷ് ഫീൽ തോന്നി'; കാസ്റ്റിങ്ങിനെക്കുറിച്ച് ജീത്തു ജോസഫ് - വി‍ഡിയോ

Explainer|ഇന്ത്യയില്‍ പെട്രോള്‍ വില നിശ്ചയിക്കുന്നത് എങ്ങനെ?, ആര്‍ക്കൊക്കെ എത്രയൊക്കെ കിട്ടും? , നികുതി എത്ര?

വെനസ്വേലയില്‍ നമ്മള്‍ മോശമില്ല; ഇറാന്‍ യുദ്ധത്തിന് ചെലവായ തുകയുടെ '25 മടങ്ങിലധികം' ഇവിടുന്ന് തിരിച്ച് പിടിച്ചു: ട്രംപ്

'ഇങ്ങനെയെങ്കില്‍ മുന്നോട്ട് പോകാന്‍ കഴിയില്ല'; ഐഎസ്എല്‍ അടച്ചുപൂട്ടലിന്റെ വക്കില്‍, ആശങ്കയറിയിച്ച് ക്ലബ്ബുകള്‍

SCROLL FOR NEXT