India

അസമില്‍ കോവിഡ് വ്യാപനം രൂക്ഷം ; രോഗബാധിതരുടെ എണ്ണം 16,800 കടന്നു

കഴിഞ്ഞ 24 മണിക്കൂറിനിടെ 735 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 400 ഉം തലസ്ഥാനമായ ഗുവാഹത്തിയിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി : വടക്കുകിഴക്കന്‍ സംസ്ഥാനമായ അസമില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നു. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 735 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 400 ഉം തലസ്ഥാനമായ ഗുവാഹത്തിയിലാണ്.

ഇതോടെ അസമിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 16,806 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 36 ആയതായി ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ അറിയിച്ചു.

സംസ്ഥാന തലസ്ഥാനമായ ഗുവാഹത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാണ്. കഴിഞ്ഞ ഒമ്പതു ദിവസത്തിനിടെ ഗുവാഹത്തിയില്‍ 4624 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 10,894 പേര്‍ രോഗമുക്തി നേടിയതായും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍