India

'ആ പ്രതിജ്ഞ പാലിച്ചു'; 370നെതിരെ മോദി സമരം ചെയ്യുന്ന ചിത്രം പങ്കുവെച്ച് രാം മാധവ്, ഏറ്റെടുത്ത് സോഷ്യല്‍മീഡിയ 

370-ാം അനുച്ഛേദത്തിനെതിരായി മോദി സമരം ചെയ്യുന്ന ചിത്രമാണ് പ്രതിജ്ഞ നിറവേറ്റിയെന്ന അടിക്കുറിപ്പോടെ രാം മാധവ് പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം  റദ്ദാക്കിയത് ഇന്നലെയായിരുന്നു. ഇതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഴയകാല ചിത്രം  പങ്കുവെച്ച് കൊണ്ടുളള ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവിന്റെ ട്വീറ്റ് ശ്രദ്ധേയമാകുന്നു.370-ാം അനുച്ഛേദത്തിനെതിരായി മോദി സമരം ചെയ്യുന്ന ചിത്രമാണ് പ്രതിജ്ഞ നിറവേറ്റിയെന്ന അടിക്കുറിപ്പോടെ രാം മാധവ് പങ്കുവെച്ചത്.

ചിത്രം നിമിഷങ്ങള്‍ക്കുളളില്‍ സോഷ്യല്‍മീഡിയ ഏറ്റെടുത്തു. മോദി പങ്കെടുത്ത സമരപന്തലില്‍ 370 റദ്ദാക്കൂ, തീവ്രവാദം അവസാനിപ്പിക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന് എഴുതിയിരിക്കുന്നത് വ്യക്തമായി കാണാം.

370-ാം അനുച്ഛേദം റദ്ദാക്കിയതിനെ മഹത്തായ ദിനം എന്ന് വിശേഷിപ്പിച്ചും രാം മാധവ് ട്വീറ്റ് ചെയ്തിരുന്നു. ഏഴു പതിറ്റാണ്ടായുളള രാജ്യത്തിന്റെ ആവശ്യം നിറവേറ്റപ്പെട്ടിരിക്കുന്നുവെന്നും ഇതിന് സാക്ഷിയാകാന്‍ സാധിച്ചുവെന്നും അദ്ദേഹം കുറിച്ചു.

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം  റദ്ദാക്കി കൊണ്ടുളള രാഷ്ട്രപതിയുടെ വിജ്ഞാപനം പുറത്തുവന്നത് ഇന്നലെയാണ്. കൂടാതെ ഇതുമായി ബന്ധപ്പെട്ട്  ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച പ്രമേയം രാജ്യസഭ പാസാക്കുകയും ചെയ്തു. ഇതൊടൊപ്പം ജമ്മു കശ്മീര്‍ പുനഃസംഘടന ബില്ലും രാജ്യസഭ പാസാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

'804 റേറ്റിങ് പോയിന്റുകൾ'! ആദ്യ ഇന്ത്യൻ താരം, ചരിത്ര നേട്ടത്തിൽ സ്പിന്നർ ശ്രീ ചരണി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Sthree Sakthi SS 537 lottery result

ICAR-CMFRI: യങ് പ്രൊഫഷണൽ തസ്തിക, മറൈൻ സയൻസ് ബിരുദക്കാർക്ക് അവസരം !