India

ആംബുലന്‍സ് നിഷേധിച്ചു, ഇരുചക്രവാഹനങ്ങളില്‍ ആശുപത്രികളില്‍ എത്തിച്ചു; രണ്ടുപേര്‍ക്ക് ദാരുണമരണം 

കോവിഡ് രോഗലക്ഷണങ്ങളുളള രണ്ട് രോഗികള്‍ക്ക് അടിയന്തര ചികിത്സയ്ക്ക് ആംബുലന്‍സ് സേവനം ലഭ്യമാക്കിയില്ല എന്ന് പരാതി

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: കോവിഡ് രോഗലക്ഷണങ്ങളുളള രണ്ട് രോഗികള്‍ക്ക് അടിയന്തര ചികിത്സയ്ക്ക് ആംബുലന്‍സ് സേവനം ലഭ്യമാക്കിയില്ല എന്ന് പരാതി. വ്യത്യസ്ത സംഭവങ്ങളില്‍ ഇരുവരെയും ഇരുചക്ര വാഹനങ്ങളില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ആദ്യ സംഭവം. സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലമാണ് ഇന്‍ഡോര്‍. 60 വയസുകാരനായ പാണ്ഡു ചന്ദനയാണ് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതില്‍ കാലതാമസം നേരിട്ടതിനെ തുടര്‍ന്ന് മരിച്ചത്. 

ശ്വാസതടസ്സത്തെ തുടര്‍ന്ന് തിങ്കളാഴ്ച ഇദ്ദേഹത്തെ ആശുപത്രിയില്‍ കൊണ്ടുപോയി. ചില മരുന്നുകള്‍ നല്‍കി ഇദ്ദേഹത്തെ വീട്ടിലേക്ക് പറഞ്ഞയച്ചു.തുടര്‍ന്ന് ഇദ്ദേഹത്തിന്റെ നില വഷളായി. ആശുപത്രിയില്‍ വിളിച്ച് ആംബുലന്‍സ് ആവശ്യപ്പെട്ടെങ്കിലും അവര്‍ അത് നിഷേധിച്ചു. മറ്റു പോംവഴികളില്ലാതെ, ഇരുചക്രവാഹനത്തില്‍ പാണ്ഡു ചന്ദനയെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിയപ്പോഴെക്കും മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.

 മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലാണ് മറ്റൊരു സംഭവം. ഷെയ്ക്ക് അഹമ്മദ് എന്നയാളാണ് കൃത്യസമയത്ത് ചികിത്സ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് മരിച്ചത്. ഇദ്ദേഹത്തിനും അടിയന്തര ചികിത്സയ്ക്ക് ആംബുലന്‍സ് സേവനം അനുവദിച്ചില്ല. തുടര്‍ന്ന് ഇരുചക്രവാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. യഥാസമയം ചികിത്സ കിട്ടാതെ രണ്ടുപേര്‍ മരിച്ചതോടെ, ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തുവന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

'ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം വേണം'; താമരശേരി ബിഷപ്പിന് ഭീഷണിക്കത്ത്

കണ്ണൂരിൽ കാർ പാർക്കിങിന് പരിഹാരമാകുന്നു; മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രം പ്രവർത്തനം തുടങ്ങി (വിഡിയോ)

ഈ ഐക്യം നിലനിര്‍ത്തിപ്പോയാല്‍ കോണ്‍ഗ്രസ് ആയി; പിണറായിക്ക് ഇനിയൊരവസരം കൊടുക്കില്ല; കെ സുധാകരന്‍

ഇന്ത്യൻ വിദ്യാർത്ഥികളിൽ 75 ശതമാനം പേർക്കും സ്റ്റാർട്ടപ്പ് ആരംഭിക്കാൻ ആഗ്രഹം,പക്ഷേ തടസ്സങ്ങൾ ഇവയാണ്

SCROLL FOR NEXT