India

ആംബുലന്‍സ് ഡോര്‍ ജാമായി, ഹൃദയ ശസ്ത്രക്രിയയ്ക്ക് എത്തിയ പിഞ്ചുകുഞ്ഞ് ശ്വാസം മുട്ടി മരിച്ചു

ആംബുലന്‍സിന്റെ വാതില്‍ ജാമായതിനെ തുടര്‍ന്ന് രണ്ടുമാസം പ്രായമുള്ള കുഞ്ഞ്  ശ്വാസം മുട്ടി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

റെയ്പൂര്‍: ആംബുലന്‍സിന്റെ വാതില്‍ ജാമായതിനെ തുടര്‍ന്ന് രണ്ടുമാസം പ്രായമുള്ള കുഞ്ഞ്  ശ്വാസം മുട്ടി മരിച്ചു. ബീഹാറിലെ റായ്പൂരിലാണ് സംഭവം. ചികിത്സക്കായി ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ ഡ്രൈവര്‍ക്ക് ആംബുലന്‍സിന്റെ വാതില്‍ തുറക്കാനായില്ല. തുടര്‍ന്ന് പിഞ്ചുകുഞ്ഞ് ശ്വാസം മുട്ടി മരിക്കുകയായിരുന്നെന്ന് കുഞ്ഞിന്റെ പിതാവ് പറഞ്ഞു.

ഹൃദയസംബന്ധമായ സര്‍ജറിക്കായാണ് കുട്ടിയെ റെയ്പൂരിലെ ആശുപത്രിയിലെത്തിച്ചത്. ബിആര്‍ അംബേദ്കര്‍ ആശുപത്രിയിലെ സൗജന്യസേവനം നടത്തുന്ന ആംബുലന്‍സില്‍ ആയിരുന്നു കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാവാത്തതിനെ തുടര്‍ന്ന് പിഞ്ചുകുഞ്ഞ് അരമണിക്കൂറിലേറെ സമയം വാഹനത്തിനകത്ത് കുടുങ്ങിയതാണ് മരണത്തിന് ഇടയാക്കിയതെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു.

വാതില്‍ തുറക്കാന്‍ അകത്ത് നിന്ന് പരമാവധി ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ലെന്നും കുഞ്ഞിന്റെ പിതാവ് അംബിക കുമാര്‍  പറഞ്ഞു. സര്‍ക്കാര്‍ സൗജന്യമായി സേവനം നടത്തുന്ന ആംബുലന്‍സിന്റെ നിലവാരത്തകര്‍ച്ചയും കുഞ്ഞിന്റെ മരണത്തിന് ഇടയാക്കി. അതേസമയം രക്ഷിതാക്കളുടെ ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതര്‍ രംഗത്തെത്തി. കുട്ടി ആശുപത്രിയിലെത്തുന്നതിന് മുന്‍പായി മരണത്തിന് കീഴടങ്ങിയിരുന്നെന്നും ആംബുലന്‍സിന്റെ വാതില്‍ തുറക്കാന്‍ കുറഞ്ഞ സമയം മാത്രമാണ് ബുദ്ധിമുട്ടുണ്ടായതെന്നുമാണ് അധികൃതരുടെ വാദം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

ജോലിയിൽ ഉയർച്ച നേടും,ധനകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജാമ്യംതേടി ഹൈക്കോടതിയില്‍

സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദ്ദിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

മുനമ്പത്ത് റവന്യു അവകാശങ്ങള്‍ അനുവദിച്ച ഉത്തരവിന് സ്റ്റേ, കലക്ടറുടെ ഉത്തരവ് കോടതിയലക്ഷ്യമെന്ന് ഹൈക്കോടതി

SCROLL FOR NEXT