India

ആകാശ് അംബാനിയുടെ വിവാഹക്ഷണക്കത്തിന്റെ വില ഒന്നര ലക്ഷം രൂപയെന്ന് സോഷ്യല്‍ മീഡിയ; വാര്‍ത്ത തെറ്റെന്ന് റിലയന്‍സ്

സ്വര്‍ണ്ണവും, വിലയേറിയ കല്ലുകളും, മുത്തുകളും കൊണ്ടാണ് ക്ഷണക്കത്ത് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് വാര്‍ത്തകള്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ : റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമയും രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരനുമായ മുകേഷ് അംബാനിയുടെ മൂത്ത മകന്‍ ആകാശ് വിവാഹിതനാകുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ആകാശിന്റെ വിവാഹ ക്ഷണക്കത്തിന്റെ വില ഒന്നരലക്ഷം രൂപ വരുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്വര്‍ണ്ണവും, വിലയേറിയ കല്ലുകളും, മുത്തുകളും കൊണ്ടാണ് കാര്‍ഡ് ഉണ്ടാക്കിയിരിക്കുന്നതെന്നുമാണ് വാര്‍ത്തകള്‍.

രാജ്യത്തെ ഏറ്റവും വിലയേറിയ ക്ഷണക്കത്താണ് ഇതെന്നും, ആപ്പിള്‍ ഐ ഫോണ്‍ എക്‌സിന്റെ വിലയ്ക്ക് തുല്യമാണ് ക്ഷണക്കത്തിന്റെ വിലയെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചാരണമുണ്ടായിരുന്നു. ക്ഷണക്കത്തിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. 

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോ ആണെന്ന നിഷേധക്കുറിപ്പുമായി റിലയന്‍സ് രംഗത്തെത്തി. ഇപ്പോള്‍ പ്രചരിക്കുന്ന ക്ഷണക്കത്ത് ആകാശ് അംബാനിയുടേതല്ലെന്ന് അംബാനി കുടുംബത്തോട് അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തി. 

ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള വിവാഹ വാര്‍ത്തകള്‍ രാജ്യത്ത് വാര്‍ത്തയായിരിക്കുമ്പോഴാണ്, ആകാശ് അംബാനിയുടെ വിവാഹവാര്‍ത്തയും സാമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വേനലിൽ പാൽ കേടാകാതിരിക്കാൻ ഇവ ശ്രദ്ധിക്കാം

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

SCROLL FOR NEXT