India

ആഘോഷം രക്തച്ചൊരിച്ചിലായി; പരോളിലിറങ്ങിയ രണ്ട് ക്രിമിനലുകളെ നാല് പേര്‍ ചേര്‍ന്ന് വെടിവച്ച് കൊന്നു

ആഘോഷം രക്തച്ചൊരിച്ചിലായി; പരോളിലിറങ്ങിയ രണ്ട് ക്രിമിനലുകളെ നാല് പേര്‍ ചേര്‍ന്ന് വെടിവച്ച് കൊന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പരോളിലിറങ്ങിയതിന്റെ ആഘോഷം രക്തച്ചൊരിച്ചിലിന് വഴിമാറി. പരോളിലിറങ്ങിയത് ആഘോഷിക്കാനായി കാട്ടില്‍ ഒത്തുകൂടിയ ആറ് സുഹൃത്തുക്കളില്‍ നാല് പേര്‍ ചേര്‍ന്ന് രണ്ട് പേരെ വെടിവച്ച് കൊന്നു. 

കഴിഞ്ഞ ദിവസം രാത്രി ഡല്‍ഹിയിലെ മെഹ്‌റൗലി ജില്ലയിലാണ് പൈശാചിക കൊലപാതകങ്ങള്‍ നടന്നത്. ഒരാള്‍ വെടിയേറ്റ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മറ്റൊരാള്‍ വെടിയേറ്റ് റോഡിനരികിലെ ഒാവുചാലില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ പരിക്കേറ്റ് കിടക്കുകയായിരുന്നു. ഇയാളെ വഴിപോക്കരിലൊരാള്‍ കണ്ടെത്തി. പിന്നീട് പൊലീസെത്തി ഇയാളെ ഉടന്‍ തന്നെ എയിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

സംഭവ സ്ഥലത്ത് രക്തം തളംകെട്ടി നില്‍ക്കുന്നുണ്ടായിരുന്നു. ഒഴിഞ്ഞ മദ്യക്കുപ്പികളും സിഗരറ്റ് പായ്ക്കറ്റുകളും രക്തത്തില്‍ കുളിച്ച നിലയില്‍ മൊബൈല്‍ ഫോണും പൊലീസ് ഇവിടെ നിന്ന് കണ്ടെടുത്തു. 

അബ്ദുല്‍ അലി, സഞ്ജയ് എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിപിന്‍ ബല്യന്‍, സതീന്ദര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചതായും പൊലീസ് പറയുന്നു. 

സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആറംഗ സംഘം ഒരു വെള്ളക്കാറില്‍ ഇവിടെ എത്തിയതായി തെളിഞ്ഞത്. കാര്‍ നിര്‍ത്തിയിട്ട ശേഷം സംഘം കാട്ടിലേക്ക് കാല്‍നടയായാണ് സഞ്ചരിച്ചത്. 

മരിച്ച രണ്ട് പേരും കൊലപാതക ശ്രമത്തിന് ശിക്ഷ അനുഭവിക്കുന്നവരാണെന്ന് പൊലീസ് വ്യക്തമാക്കി. ഒന്‍പത് കേസുകളില്‍ പ്രതിയാണ് സഞ്ജയ്. സംഘത്തിലെ രണ്ട് പേര്‍ ഒളിവിലാണ്. ഇവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT