പ്രതീകാത്മക ചിത്രം 
India

ആടുത്ത വീട്ടിലെ ആൺകുട്ടി കണ്ടു; മിഠായി നൽകി ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 75കാരൻ പിടിയിൽ

ആടുത്ത വീട്ടിലെ ആൺകുട്ടി കണ്ടു; മിഠായി നൽകി ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 75കാരൻ പിടിയിൽ

Author : സമകാലിക മലയാളം ഡെസ്ക്

വിഴിയനഗരം (ആന്ധ്ര പ്രദേശ്): അയൽവാസിയായ ആറ് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 75കാരൻ അറസ്റ്റിൽ. ആന്ധ്രയിലെ വിഴിയനഗരം ജില്ലയിലെ രംഗരായപുരം ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം. അല്ലിപുറപ് സത്യം എന്ന ആളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ ഇയാൾ മിഠായി നൽകി വീട്ടിലേക്ക് എത്തിച്ചാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. 

മിഠായി നൽകാമെന്ന് പറഞ്ഞപ്പോൾ കുട്ടി ഇയാളുടെ കുടിലിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ ഇയാള്‍ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് തൊട്ടടുത്ത വീട്ടിലെ ആണ്‍കുട്ടി കണ്ടു. തുടര്‍ന്ന് ആണ്‍കുട്ടി വിവരം തന്റെ മാതാവിനോട് പറഞ്ഞു. അവർ ഇക്കാര്യം പെണ്‍കുട്ടിയുടെ വീട്ടുകാരെയും മറ്റ് അയല്‍വാസികളെയും അറിയിക്കുകയായിരുന്നു. 

തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പൊലീസില്‍ അറിയിച്ചു. ഇയാള്‍ക്കെതിരേ പോക്‌സോ നിയമം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് അയച്ചതായി പൊലീസ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍