India

ആണ്‍കുട്ടിയെ ആഗ്രഹിച്ചു, ജനിച്ചത് പെണ്‍കുട്ടി; എട്ടാം നാള്‍ ടെറസില്‍ നിന്ന് മുത്തശ്ശി എറിഞ്ഞു കൊന്നു; ദാരുണം

കുഞ്ഞിനെ മുത്തശ്ശിയെ ഏല്‍പ്പിച്ച് ബാത്ത്‌റൂമില്‍ പോയപ്പോഴാണ് ടെറസില്‍ നിന്ന് എറിഞ്ഞുകൊന്നത്‌

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: പേരക്കുട്ടി പെണ്‍കുഞ്ഞായതില്‍ കുപിതായായ മുത്തശ്ശി 8 ദിവസം മാത്രം പ്രായമുള്ള കുട്ടിയെ വീടിന്റെ ടെറസില്‍ നിന്ന് താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. ബംഗളൂരുവിലെ മ്യാതരഹള്ളിയില്‍  വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

മുത്തശ്ശി പരമേശ്വരിയെ കുഞ്ഞിനെ നോക്കാന്‍ ഏല്‍പ്പിച്ച് അമ്മ തമിഴ്‌ശെല്‍വി ബാത്ത്‌റൂമില്‍ പോയതായിരുന്നു. ഈ തക്കം നോക്കി പെണ്‍കുട്ടിയെ താഴേക്ക് എറിഞ്ഞ് പരമേശ്വരി കൊലപ്പെടുത്തുകയായിരുന്നു. തമിഴ്‌ശെല്‍വി തിരികെ എത്തിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു. കുട്ടിയെ അന്വേഷിച്ചപ്പോള്‍ അപരിചിതരായ ആളുകള്‍ വീട്ടിനകത്ത് കയറി കുഞ്ഞിനെ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് പറഞ്ഞു.

ഇതോടെ തമിള്‍ശെല്‍വി ബഹളം വെച്ചു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കുഞ്ഞിന് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. ഇതിനിടെ തലയ്ക്ക് ഗുരുതരമായ പരിക്കുകളോടെ കുട്ടിയുടെ മൃതദേഹം വീടിനു സമീപത്തുള്ള ഒഴിഞ്ഞ പറമ്പില്‍ നിന്ന് പൊലീസിന് ലഭിച്ചു.

ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മാസം തികയാതെയാണ് കുഞ്ഞ് ജനിച്ചത്. കുട്ടി പെണ്ണായതിനെ തുടര്‍ന്ന് കുഞ്ഞിന്റെ സമീപത്ത് ഇരിക്കാന്‍ പോലും  പരമേശ്വരിക്ക് താത്പര്യമുണ്ടായിരുന്നില്ല. ഇതിനിടെ തമിഴ്‌ശെല്‍വി സമീപത്തില്ലാതിരുന്ന അവസരത്തില്‍ ഇവര്‍ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നു.പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പരമേശ്വരി കുറ്റം സമ്മതിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

'നല്ലതാണ്, ചീത്തയാണ്, പകുതികൊള്ളാം... അങ്ങനെ ഓരോരുത്തർക്കും തോന്നിയതുപോലെ അഭിപ്രായം പറയാം'; 'പേട്രിയറ്റി'നെക്കുറിച്ച് മമ്മൂട്ടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

SCROLL FOR NEXT