India

ആധാര്‍ വിവരങ്ങള്‍ വേണ്ട; അതൊരു പരീക്ഷണമായിരുന്നുവെന്ന് ഫെയ്‌സ്ബുക്ക്

മൊബൈലിലൂടെ പുതിയതായി അക്കൗണ്ട് തുടങ്ങുന്നവരോടാണ് ഫെയ്‌സ്ബുക് ആധാര്‍ ആവശ്യപ്പെട്ടത്.

സമകാലിക മലയാളം ഡെസ്ക്

ന്ത്യന്‍ ഉപഭോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പദ്ധതിയില്ലെന്ന് ഫെയ്‌സ്ബുക്ക്. വ്യക്തികളുടെ ബയോമെട്രിക് വിവരങ്ങളടങ്ങിയ ആധാറിന്റെ സാധ്യതകള്‍ ഫെയ്‌സ്ബുക് ഉപയോഗിക്കുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചതിന്റെ പിന്നാലെയാണ് വിശദീകരണവുമായി ഫെയ്‌സ്ബുക്ക് രംഗത്ത് വന്നിരിക്കുന്നത്. 

കുറച്ച് ഉപയോക്താക്കളില്‍ മാത്രം നടത്തിയ പരീക്ഷണമായിരുന്നു അത്. അവസാനിപ്പിക്കുകയും ചെയ്തു. പദ്ധതി തുടരാന്‍ ഉദ്ദേശ്യമില്ലെന്നും ഫെയ്‌സ്ബുക് വിശദീകരിച്ചു.

മൊബൈലിലൂടെ പുതിയതായി അക്കൗണ്ട് തുടങ്ങുന്നവരോടാണ് ഫെയ്‌സ്ബുക് ആധാര്‍ ആവശ്യപ്പെട്ടത്. ആധാറിലെ പേരാണ് നല്‍കേണ്ടതെന്നായിരുന്നു നിര്‍ദേശം. വ്യാജ അക്കൗണ്ടുകള്‍ ഇല്ലാതാക്കാനാണ് നീക്കമെന്നും കമ്പനി പറഞ്ഞിരുന്നു. 

ഇന്ത്യയിലെ പുതിയ ഉപയോക്താക്കളില്‍ ചിലരില്‍ ഒരു പരീക്ഷണം നടത്തിയിരുന്നു. എന്നാല്‍, ഫെയ്‌സ്ബുക് എല്ലാവരുടെയും ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന മട്ടില്‍ ചിലര്‍ വ്യാഖ്യാനിച്ചു. അത് തെറ്റാണ്. ആധാര്‍ പരീക്ഷണം അവസാനിച്ചു. ആധാറിലെ പേര് ഉപയോഗിച്ചാല്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും പരസ്പരം എളുപ്പത്തില്‍ കണ്ടെത്താമെന്നാണ് കരുതുന്നത്. ആധാറിലെ മറ്റ് വിവരങ്ങള്‍ കമ്പനി ശേഖരിച്ചിരുന്നില്ല. ഇനി എന്തായാലും ഉപയോക്താക്കള്‍ ആധാറിലെ പേര് നല്‍കേണ്ടതില്ല പ്രൊഡക്ട് മാനേജര്‍ ടൈച്ചി ഹോഷിനൊ ബ്ലോഗില്‍ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; 'പ്രതികള്‍ പൊലീസുകാര്‍, ശിക്ഷ അനിവാര്യം'; വെറുതെ വിട്ടതിനെതിരെ സിബിഐ സുപ്രീം കോടതിയില്‍

വിറ്റാമിൻ ബി12ന്റെ അഭാവം തിരിച്ചറിയാം

'സ്ത്രീകളെ മറയാക്കുന്നു; നീക്കം ജാതി സെന്‍സസ് അട്ടിമറിക്കാന്‍, രാഷ്ട്രീയ ഭുപടം മാറ്റാനുള്ള ശ്രമം; ഇത് വനിതാ സംവരണ ബില്‍ അല്ല'

സോഷ്യൽ മീഡിയയിൽ നിറഞ്ഞ് ചക്കകൊമ്പൻ; വനംവകുപ്പ് പകർത്തിയ ദൃശ്യങ്ങൾ വൈറൽ ( വീഡിയോ)

'ശ്രീകൃഷ്ണന് മുന്നില്‍ മന്തി'; വിഷു ആശംസ പോസ്റ്റര്‍ വിവാദത്തില്‍ ചേര്‍ത്തലയിലെ ഹോട്ടല്‍ ഉടമ അറസ്റ്റില്‍

SCROLL FOR NEXT