India

ആന്ധ്രയില്‍ പ്രതിദിന രോഗബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍, 7796; മരണസംഖ്യ 5700 കടന്നു

ആന്ധ്രയില്‍ പ്രതിദിന കോവിഡ് ബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍.

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്:  ആന്ധ്രയില്‍ പ്രതിദിന കോവിഡ് ബാധിതരേക്കാള്‍ കൂടുതല്‍ രോഗമുക്തര്‍. 24 മണിക്കൂറിനിടെ 7796 പേര്‍ രോഗമുക്തി നേടിയപ്പോള്‍ രോഗം ബാധിച്ചത് 6923 പേര്‍ക്കെന്ന് ആന്ധ്രാ പ്രദേശ് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, ആകെ കോവിഡ് ബാധിതര്‍ 6,75,674 ആയി ഉയര്‍ന്നു. ഇതില്‍ ആറുലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 6,05,090 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. നിലവില്‍ 64,876 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 45 പേരാണ് പുതുതായി കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 5708 ആയി ഉയര്‍ന്നതായി ആന്ധ്രാപ്രദേശ് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

കര്‍ണാടകയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 9543 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മൊത്തം കോവിഡ് ബാധിതര്‍ 5,75,566 ആയി ഉയര്‍ന്നുവെന്ന് കര്‍ണാടക ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ന് 79 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 8582 ആയി ഉയര്‍ന്നു. നിലവില്‍ 4,62,241 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇതില്‍ 6522 പേര്‍ ഇന്ന് രോഗമുക്തി നേടിയവരാണ്. 1,04,724 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് കര്‍ണാടക ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. 

ബംഗളൂരു നഗരത്തില്‍ മാത്രം ഇന്ന് 4217 പേര്‍ക്കാണ് രോഗാധ. ബംഗളൂരു നഗരത്തിലാണ് ഏറ്റവുമധികം പേര്‍ ചികിത്സയില്‍ കഴിയുന്നത്. 44,274 പേര്‍ ചികിത്സയില്‍ കഴിയുന്നതായി കര്‍ണാടക സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടെ 5791 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 5706 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോള്‍ 80 പേര്‍ക്കാണ് മരണം സംഭവിച്ചതെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു. 

പുതിയ കേസുകളോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് ബാധിതര്‍ 5,80,808 ആയി. ഇതില്‍ 5,25,154 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. മരണസംഖ്യ 9313 ആയി ഉയര്‍ന്നു. 46,341 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

SCROLL FOR NEXT