India

ആരും ഇനി മാസ്ക് ധരിക്കും; ചൂടോടെ 'മാസ്ക്' പൊറോട്ട കഴിച്ചാൽ

ആരും ഇനി മാസ്ക് ധരിക്കും; ചൂടോടെ മാസ്ക് പൊറോട്ട കഴിച്ചാൽ

Author : സമകാലിക മലയാളം ഡെസ്ക്

മധുര: പലരുടേയും ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണെന്ന് ചോദിച്ചാൽ മിക്കവരുടേയും മനസിൽ ആദ്യം ഉയരുന്നത് പൊറോട്ട എന്നായിരിക്കും. കോവിഡ് കാലത്ത് ഏറ്റവും അധികം ശ്രദ്ധിക്കേണ്ട കാര്യങ്ങളിൽ ഒന്ന് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക എന്നതാണ്.

ഭക്ഷണം കഴിക്കാൻ വരുന്നവർക്ക് മാസ്ക് ധരിക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കിക്കാൻ ഒരു ഹോട്ടലുടമ കണ്ടെത്തിയ വഴി ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. പൊറോട്ട വേണമെന്ന് പറഞ്ഞാൽ പ്ലേറ്റിൽ എത്തുക മാസ്കിന്റെ ആകൃതിയിലുള്ള പൊറോട്ടയായിരിക്കും. 

മധുരയിലെ  ഒരു റസ്‌റ്റൊറന്റിലാണ് മാസ്‌കിന്റെ രൂപത്തിലുള്ള ചൂട് പൊറോട്ടകൾ വിളമ്പുന്നത്. കൊറോണ വൈറസിനെതിരെ ബോധവത്കരണം നടത്താൻ വേണ്ടിയാണ് ഈ മാസ്‌ക് പൊറോട്ടകൾ. ടെമ്പിൾ സിറ്റിയിലെ വലിയ ഹോട്ടലുകളിലൊന്നാണ് ഇത്. 

മാസ്‌ക് പൊറോട്ട ചൊവ്വാഴ്ച രാവിലെയാണ് നൽകിത്തുടങ്ങിയത്. ഉച്ചയോടെ കൂടുതൽ ആളുകൾ തിരക്കി വന്നു തുടങ്ങിയെന്ന് ഹോട്ടലിന്റെ ഉടമയായ കെഎൽ കുമാർ പറയുന്നു. 

പൊതുവിടങ്ങളിൽ ആളുകളെ മാസ്‌ക് ധരിക്കാൻ പ്രേരിപ്പിക്കുകയാണ് പൊറോട്ടയുടെ ലക്ഷ്യം. ആളുകൾക്ക് ഈ രോഗത്തെ തടയുന്നതിനെ പറ്റി കൂടുതൽ ബോധവത്ക്കരണം നടത്തുകയാണ് ഇപ്പോൾ വേണ്ടതെന്നും കുമാർ. 

മാസ്‌ക് പൊറോട്ടക്ക് നൂറുകണക്കിന് ഓർഡറുകൾ ഇപ്പോൾ ലഭിക്കുന്നുണ്ട്. പ്രത്യേകിച്ചും കുട്ടികളുടേത്. ഒരു പൊറോട്ട സെറ്റിന് 50 രൂപയാണ് ഇപ്പോൾ ഈടാക്കുന്നത്. പല ഫുഡ് ഡെലിവറി ആപ്പുകളിലും ഈ പൊറോട്ട ഓർഡർ ചെയ്യാനാവും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് ഉദ്യോഗസ്ഥ പോര് അല്ല, ചലഞ്ച് മാത്രം'; തദ്ദേശവകുപ്പിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് രണ്ടു പദ്ധതികളില്‍ മന്ത്രി കെ എം ഷാജി

ചക്രവാതച്ചുഴി: മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം ഔട്ടര്‍ റിങ് റോഡിന് ഉടന്‍ അനുമതി; രണ്ടുവര്‍ഷത്തിനുള്ളില്‍ ശബരിമല റോപ്പ് വേ; ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്‍

ഇടുക്കിയിലെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം; ആനത്താരകൾ പുനഃസ്ഥാപിക്കാൻ വനംവകുപ്പ്

'നാളെ ഞാനിവിടെ ഉണ്ടാകുമോ എന്നറിയില്ല, ഒരുനാള്‍ എല്ലാവരും പോകണം'; നാല് ദിവസം മുമ്പ് നാന പടേക്കര്‍ പറഞ്ഞത്