India

ആറ് ജീവനക്കാര്‍ക്ക് കോവിഡ്; എന്‍ഫോഴ്‌സ്‌മെന്റ് ആസ്ഥാനം അടച്ചു

രണ്ടുദിവസത്തെക്കാണ് എന്‍ഫോഴ്‌സ്‌മെന്റ് ആസ്ഥാനം അടച്ചത്. അണുവിമുക്തമാക്കിയതിന് ശേഷം വീണ്ടും തുറക്കും. 

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനം അടച്ചു. ആറ് ജീവനക്കാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. രണ്ടുദിവസത്തെക്കാണ് എന്‍ഫോഴ്‌സ്‌മെന്റ് ആസ്ഥാനം അടച്ചത്. അണുവിമുക്തമാക്കിയതിന് ശേഷം വീണ്ടും തുറക്കും. 

രോഗം സ്ഥിരീകരിച്ച ജീവനക്കാരുമായി അടുത്തിടപഴകിയ പത്തുപേരെ ക്വാറന്റൈനിലാക്കി. അര്‍ധസൈനിക വിഭാഗത്തില്‍ നിന്ന് ഡെപ്യൂട്ടേഷനിലെത്തിയ ജൂനിയര്‍ ഉദ്യോഗസ്ഥനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. 

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 9,887പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമുള്ള ഒരുദിവസത്തെ ഏറ്റവും വലിയ വര്‍ധനവാണിത്. 24 മണിക്കൂറിനുള്ളില്‍ 294 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2.3ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. രോഗബാധിതരുടെ എണ്ണത്തില്‍ ഇറ്റലിയെ മറികടന്ന ഇന്ത്യ, ആറാം സ്ഥാനത്താണുള്ളത്. 6,642പേരാണ് കോവിഡ് ബാധിച്ച് ഇതുവരെ രാജ്യത്ത് മരിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT