India

ആള്‍ക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്ത നേതാവിനെ ന്യായീകരിച്ച് ബിജെപി എംഎല്‍എ

ആള്‍ക്കൂട്ടത്തിനു നേരെ വെടിയുതിര്‍ത്ത നേതാവിനെ ന്യായീകരിച്ച് ബിജെപി എംഎല്‍എ

Author : സമകാലിക മലയാളം ഡെസ്ക്

ബലിയ (ഉത്തര്‍പ്രദേശ്): ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെ മുന്നില്‍ വച്ച് ആള്‍ക്കൂട്ടത്തിനു നേരെ വെടിയുതിര്‍ന്ന അനുയായിയെ പിന്തുണച്ച് ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ. സ്വയം പ്രതിരോധത്തിനായാണ് അയാള്‍ വെടിയുതിര്‍ത്തതെന്ന് ബൈര എംഎല്‍എ സുരേന്ദ്ര സിങ് പറഞ്ഞു.

ബിജെപിയുടെ എക്‌സ് സര്‍വീസ്‌മെന്‍ സെല്‍ ജില്ലാ പ്രസിഡന്റ് ധീരേന്ദ്ര സിങ് നടത്തിയ വെടിവയ്പില്‍ ഇന്നലെ ജയപ്രകാശ് എന്ന 46കാരന്‍ കൊല്ലപ്പെട്ടിരുന്നു. റേഷന്‍ കടകള്‍ അനുവദിക്കുന്നതു സംബന്ധിച്ച് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഉടലെടുത്ത തര്‍ക്കത്തെത്തുടര്‍ന്നായിരുന്നു വെടിവയ്പ്. 

ആര്‍ഡിഒയുടെ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇരുവിഭാഗം ആളുകള്‍ തമ്മില്‍ തര്‍ക്കം മൂക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് യോഗം റദ്ദാക്കുകയാണെന്ന് ആര്‍ഡിഒ പ്രഖ്യാപിച്ചു. എന്നാല്‍ തര്‍ക്കം തുടരുന്നതിനിടെ ധീരേന്ദ്ര സിങ് തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. സുരേന്ദ്ര സിങ്ങിന്റെ അടുത്ത അനുയായിയായി അറിയപ്പെടുന്നയാളാണ് ധീരേന്ദ്ര സിങ്. 

മറ്റൊരു മാര്‍ഗവുമില്ലാതെയാണ് ധീരേന്ദ്ര സിങ് വെടിയുതിര്‍ത്തതെന്ന് എംഎല്‍എ പറഞ്ഞു. അല്ലായിരുന്നെങ്കില്‍ വലിയ സംഘര്‍ഷം ഉണ്ടാവുകയും നിരവധി പേര്‍ മരിക്കുകയും ചെയ്യുമായിരുന്നു. സ്വയം പ്രതിരോധത്തിനായാണ് ധീരേന്ദ്ര സിങ് തോക്കെടുത്തതെന്ന് എംഎല്‍എ ന്യായീകരിച്ചു.

സംഭവത്തെക്കുറിച്ച് സിബി സിബിഡി അന്വേഷണം വേണമെന്നും ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു കത്തെഴുതുമെന്നും എംഎല്‍എ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ