India

ആള്‍ക്കൂട്ടത്തിന് നടുവില്‍ വെച്ച് യുവതിയെ കുത്തിക്കൊന്നു

സമയത്തിന് ആശുപത്രിയില്‍ എത്തിക്കാത്തതിനാല്‍ രക്തം വാര്‍ന്നാണ് യുവതി മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ആള്‍ക്കൂട്ടത്തിന് നടുവിലല്‍ വെച്ച് 22കാരിയായ യുവതിയെ യുവാവ് കുത്തിക്കൊന്നു. കിഴക്കന്‍ ഡല്‍ഹിയിലെ ഷഹ്ദാറയില്‍ വ്യാഴാഴ്ച്ചയാണ് സംഭവം. സമയത്തിന് ആശുപത്രിയില്‍ എത്തിക്കാത്തതിനാല്‍ രക്തം വാര്‍ന്നാണ് യുവതി മരിച്ചത്. വഴിയാത്രക്കാര്‍ പലരും നോക്കിനില്‍പ്പുണ്ടായിരുന്നെങ്കിലും ആരും ആശുപത്രിയിലെത്തിക്കാന്‍ മുതിര്‍ന്നില്ല.  ഫ്രാാങ്ക്ഫ്‌ലിന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ എയര്‍ഹോസ്റ്റസ് ആവാന്‍ പരിശീലനം നേടുന്ന വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്.

ആള്‍ക്കൂട്ടം നോക്കി നില്‍ക്കെയാണ് യുവതിയെ യുവാവ് കത്തി കൊണ്ട് കുത്തുന്നത്. ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിനൊടുവിലാണ് പ്രതി യുവതിയെ കത്തി കൊണ്ട് കുത്തുകയായിരുന്നു. യുവതിക്ക് ഒന്നിലേറെ തവണ കുത്തേറ്റിട്ടുണ്ട്. രക്തം വാര്‍ന്നാണ് യുവതി  മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കാഴ്ചക്കാര്‍ യുവതിയെ ആശുപത്രിയിലാക്കാതെ പോലീസിന് വേണ്ടി കാത്തിരുന്നതാണ് മരണത്തിലേക്ക് നയിച്ചതെന്നും പോലീസ് വ്യക്തമാക്കി.

പ്രതിയെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വാഹനമോഷണക്കേസില്‍ വരെ പ്രതിയായ ആദില്‍ എന്ന യുവാവാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. ആദിലും യുവതിയും സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ അവരുടെ ബന്ധം വഷളായി. കൊലപാതകത്തിന് ആദിലിനെ പ്രേരിപ്പിച്ച ഘടകങ്ങള്‍ പ്രതിയെ പിടികൂടിയാല്‍ മാത്രമേ അറിയാന്‍ കഴിയു എന്ന് പോലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവസാന പന്തില്‍ സെഞ്ച്വറി; വീണ്ടും ഹോപ് വിസ്മയം; ഇന്ത്യ മറികടക്കണം കൂറ്റന്‍ റണ്‍മല

പ്രേം നസീര്‍ ജന്മശതാബ്ദി ആഘോഷിക്കാന്‍ സര്‍ക്കാര്‍; നാലുമാസം നീണ്ടുനില്‍ക്കുന്ന ആഘോഷം; തിരുവനന്തപുരത്ത് സ്മാരകം

ദേശീയ പതാകയുമായി എത്തണം; വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ഡല്‍ഹിയില്‍ പ്രതിഷേധം പ്രഖ്യാപിച്ച് സിജെപി

നഴ്സിങിന് അഡ്മിഷൻ കിട്ടിയില്ലേ?, സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഒക്ടോബർ 17ന്

രോഹിതിന്റെ സെഞ്ച്വറി പാഴായി; വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് മുംബൈയോട് തോൽവി