India

ആള്‍ദൈവത്തിന്റെ വാക്ക് കേട്ട് അമ്മ പിഞ്ചുകുഞ്ഞിന്റെ കഴുത്തുമുറിച്ചു 

ഡല്‍ഹിയില്‍ ആള്‍ദൈവത്തിന്റെ വാക്ക് കേട്ട് പിഞ്ചുകുഞ്ഞിന്റെ കഴുത്തു മുറിച്ചു കൊന്ന ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സരിക എന്ന യുവതിയാണ് എട്ട് മാസം പ്രായമുള്ള തന്റെ കുഞ്ഞിനെ കഴുത്തുമുറിച്ചു കൊന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഡല്‍ഹി: ഡല്‍ഹിയില്‍ ആള്‍ദൈവത്തിന്റെ വാക്ക് കേട്ട് പിഞ്ചുകുഞ്ഞിന്റെ കഴുത്തു മുറിച്ചു കൊന്ന ശേഷം യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സരിക എന്ന യുവതിയാണ് എട്ട് മാസം പ്രായമുള്ള തന്റെ കുഞ്ഞിനെ കഴുത്തുമുറിച്ചു കൊന്നത്. ഡല്‍ഹിയിലെ അമന്‍ വിഹാറിലാണ് സംഭവം. യുവതിയുടെ ഭര്‍ത്താവാണ് സംഭവം കണ്ടെത്തിയത്. മകന്റെ ശവശരീരം മടിയില്‍ പിടിച്ചിരിക്കുന്ന ഭാര്യയെയാണ് ഹരിശങ്കര്‍ കണ്ടത്. ബന്ധുക്കളുടെ സഹായത്തോടെ ഇയാള്‍ കുഞ്ഞിനെ സഞ്ജയ് ഗാന്ധി ആശുത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തന്റെ ഭാര്യ മാനസീകപിരിമുറുക്കമുള്ള വ്യക്തിയാണെന്നു ഇതിനുള്ള  ചികിത്സകള്‍ നടത്തിവരികയാണെന്നും ഹരിശങ്കര്‍ പറഞ്ഞു. ഇവരുടെ ആദ്യ കുട്ടിയെയും സരിക കൊല്ലുകയായിരുന്നെന്നും ഹരിശങ്കര്‍ പറഞ്ഞു. പാല്‍ ശ്വാസകോശത്തില്‍ പോയതുമൂലമാണ് മൂത്തമകന്‍ മരിച്ചതെന്നാണ് താന്‍ കരുതിയിരുന്നതെന്നും എന്നാല്‍ മകനെ കൊന്നതാണെന്ന് പിന്നീട് സരിക തന്നോട് തുറന്നുപറയുകയായിരുന്നെന്നും ഹരിശങ്കര്‍ പറഞ്ഞു. 

കുഞ്ഞിന്റെ കൊലപാതകത്തില്‍ യുവതിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സരിക മനോനില വീണ്ടെടുത്തതിന് ശേഷം ഇവരെ കൗണ്‍സിലിംഗിന് വിദ്ധേയയാക്കുമെന്ന് പോലീസ് പറഞ്ഞു. 

ചികിത്സയ്ക്കായി മുടക്കംകൂടാതെ ആശുപത്രിയില്‍ പതിവായി പോകാറുണ്ടായിരുന്നെങ്കിലും സരിക ഒരു ആള്‍ദൈവത്തെ സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്നും ഈ ക്രൂരകൃത്യം ചെയ്യാന്‍ ഇയാളായിരിക്കണം പ്രേരിപ്പിച്ചതെന്നും വീട്ടുകാര്‍ ആരോപിക്കുന്നു. വിവാഹം നടന്ന് പത്ത് വര്‍ഷം പിന്നിട്ട ദമ്പതികള്‍ക്ക് അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു ആദ്യ മകന്‍ ജനിച്ചത്. ഭാര്യയുടെ മാനസികാവസ്ഥയെകുറിച്ച് അറിയാവുന്നതുകൊണ്ട് വളരെ കരുതലോടെയാണ് താന്‍ പെരുമാറിയിരുന്നതെന്നും ദേഷ്യപ്പെട്ടുള്ള സംസാരം തങ്ങള്‍ക്കിടയില്‍ നടന്നിട്ടുപോലും ഇല്ലെന്നും ഹരിശങ്കര്‍ പറയുന്നു. എന്നാല്‍ രണ്ടാമത്തെ കുഞ്ഞിനെയും ഭാര്യ കൊന്നത് തന്നെ ഞെട്ടിച്ചുവെന്ന് ഹരിശങ്കര്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍