India

ആശ്രമം സ്‌കൂളിലെ തൂപ്പുകാരിക്ക് സൂപ്രണ്ടിന്റെ ഭര്‍ത്താവിന്റെ ക്രൂരപീഡനം, വലിച്ചിഴച്ച് പുറത്തേക്കെറിഞ്ഞു; നടുക്കുന്ന ദൃശ്യങ്ങള്‍ 

കൊറിയയിലെ ബര്‍വാനി കന്യ ആശ്രമം സ്‌കൂളിലെ ജോലിക്കാരിയോട് മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്

Author : സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: പാവപ്പെട്ടവരോടും നിരാലംബരോടും അധികാരികള്‍ മോശമായി പെരുമാറുന്നതിന്റെ നിരവധി സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അധികാരഗര്‍വ്വ് പ്രകടിപ്പിച്ചുകൊണ്ടുളള ഇത്തരം സംഭവങ്ങള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തിട്ടുളളത് ഉത്തേരേന്ത്യയില്‍ നിന്നുമാണ്. അത്തരത്തിലുളള ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

ഛത്തീസ്ഗഡിലാണ് സംഭവം. കൊറിയയിലെ ബര്‍വാനി കന്യ ആശ്രമം സ്‌കൂളിലെ ജോലിക്കാരിയോട് മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സ്‌കൂള്‍ സൂപ്രണ്ടിന്റെ ഭര്‍ത്താവ് സ്‌കൂളിലെ തൂപ്പുകാരിയെ വലിച്ചിഴയ്ക്കുന്നതാണ് ദൃശ്യങ്ങളിലുളളത്. 

മൂന്നുമാസം പ്രായമുളള കുട്ടിയൊടൊപ്പം സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ അഭയം തേടിയതാണ് ജോലിക്കാരി. കട്ടിലില്‍ ഇരിക്കുന്ന ഇവരെ വലിച്ചിഴച്ച് പുറത്തേയ്ക്ക് എറിയുന്നതാണ് ദൃശ്യങ്ങളിലുളളത്. സ്‌കൂള്‍ സൂപ്രണ്ട് സുമില സിങ്ങിന്റെ ഭര്‍ത്താവാണ് കൃത്യം ചെയ്യുന്നത്. 

സംഭവം പുറത്തുവന്നതിന് പിന്നാലെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

SCROLL FOR NEXT