India

ആൾക്കൂട്ട കൊലപാതകം; നിയമ നിർമാണവുമായി രാജസ്ഥാൻ സർക്കാർ; പ്രീണിപ്പിക്കാനെന്ന് ബിജെപി

ആള്‍ക്കൂട്ട കൊലപാതകം തടയുന്നതിന് നിയമ നിര്‍മാണവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: ആള്‍ക്കൂട്ട കൊലപാതകം തടയുന്നതിന് നിയമ നിര്‍മാണവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍. നിയമ മന്ത്രി ശാന്തി ധരിവാള്‍ ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച ബില്‍ ചര്‍ച്ചക്ക് ശേഷം പാസാക്കി. ആള്‍ക്കൂട്ട കൊലപാതകത്തിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് നിയമത്തില്‍ പറയുന്നത്. ജാമ്യമില്ലാ കുറ്റമായിട്ടാണ് വ്യവസ്ഥ ചെയ്തത്. ആള്‍ക്കൂട്ട ആക്രമണം തടയാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ നടപടിയെടുക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരമാണ് നിയമ നിര്‍മാണം.

പുതിയ നിയമപ്രകാരം ആള്‍ക്കൂട്ട കൊലപാതകത്തില്‍ പ്രതികളായവര്‍ക്ക് ജീവപര്യന്തം തടവും ഒന്ന് മുതല്‍ അഞ്ച് ലക്ഷം വരെ പിഴയും ഒടുക്കണം. ആള്‍ക്കൂട്ട ആക്രമണത്തില്‍ ഇരക്ക് പരിക്കേറ്റെങ്കില്‍ പ്രതി 10 വര്‍ഷം തടവ് ശിക്ഷ അനുഭവിക്കണം ഒപ്പം 25,000 രൂപ പിഴയും ഒടുക്കണം. നിയമ നടപടികള്‍ തടസപ്പെടുത്തുകയോ സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ അഞ്ച് വര്‍ഷം തടവും ഒരു ലക്ഷം പിഴയുമാണ് ശിക്ഷ.

ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ നിയമം പാസാക്കുന്ന കോണ്‍ഗ്രസ് ഭരിക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് രാജസ്ഥാന്‍. അതേസമയം ഒരു പ്രത്യേക വിഭാഗത്തെ പ്രീണിപ്പിക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ നിയമം പാസാക്കിയതെന്ന് ബിജെപി കുറ്റപ്പെടുത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT