ബിജെപി ആസ്ഥാനത്തെ ലൈബ്രറിയിലെ ഉള്‍വശം 
India

ഇടതു പാര്‍ട്ടികളും കോണ്‍ഗ്രസും മാതൃക; പാര്‍ട്ടി ഓഫീസുകളില്‍ ലൈബ്രറികള്‍ നിര്‍മ്മിക്കാനൊരുങ്ങി ബിജെപി

രാജ്യത്തെ തങ്ങളുടെ എല്ലാ പാര്‍ട്ടി ഓഫീസുകളിലും ലൈബ്രറികള്‍ സ്ഥാപിക്കാനൊരുങ്ങി ബിജെപി

സമകാലിക മലയാളം ഡെസ്ക്

രാജ്യത്തെ തങ്ങളുടെ എല്ലാ പാര്‍ട്ടി ഓഫീസുകളിലും ലൈബ്രറികള്‍ സ്ഥാപിക്കാനൊരുങ്ങി ബിജെപി. ഇടത് പാര്‍ട്ടികളുടെയും കോണ്‍ഗ്രസിന്റെയും മാതൃക പിന്തുടര്‍ന്ന് എല്ലാ പാര്‍ട്ടി ഓഫീസുകളിലും ലൈബ്രറികള്‍ സ്ഥാപിക്കാനാണ് തീരുമാനം. ചരിത്ര രേഖകള്‍ സൂക്ഷിക്കുക എന്ന ആശയമാണ് പുതിയ നീക്കത്തിന് പിന്നില്‍. എല്ലാ സംസ്ഥാന ആസ്ഥാനങ്ങളിലും ജില്ലാ ഓഫീസുകളിലും ലൈബ്രറികള്‍ നിര്‍മ്മിക്കും. 

ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും തങ്ങളുടെ എല്ലാ രാഷ്ട്രീയ നടപടികളും ഡോക്യുമെന്റ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപി ഇത്തരം കാര്യങ്ങള്‍ ഗൗരവമായി എടുത്തിരുന്നില്ല. പാര്‍ട്ടിയില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്താനുള്ള മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ തീരുമാനത്തെ തുടര്‍ന്നാണ് പുതിയ നീക്കം. താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ചരിത്രം പഠിപ്പിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. 

കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത ബിജെപിയുടെ പുതിയ ആസ്ഥാനത്തിന്റെ നാലാംനിലയില്‍ വിശാലമായ ലൈബ്രറിയാണ് ഒരുക്കിയിരിക്കുന്നത്. ഇതേ മാതൃകയില്‍ എല്ലാ സംസ്ഥാനങ്ങളിലും നിര്‍മ്മിക്കണമെന്നാണ് നിര്‍ദേശം. 

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ കുറിച്ചും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തെക്കുറിച്ചും ഹിന്ദുത്വത്തെക്കുറിച്ചും ദീന്‍ദയാല്‍ ഉപാധ്യേയ റോഡിലുള്ള പാര്‍ട്ടിയുടെ പുതിയ ആസ്ഥാന മന്ദിരത്തിലെ ലൈബ്രറിയില്‍ സെക്ഷനുകളുണ്ട്. 

സംസ്ഥാന രേഖകള്‍, പാര്‍ട്ടി രേഖകള്‍ എന്ന ഒരു സെക്ഷനും ഇവിടെയുണ്ട്. എംഎസ് ഗോള്‍വാര്‍ക്കര്‍, സ്വാമി വിവേകാനന്ദന്‍, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, ശ്യാമപ്രസാദ് മുഖര്‍ജി, ദീന്‍ദയാല്‍ ഉപാധ്യേയ, തുടങ്ങിയവരുടേത് ഉള്‍പ്പെടെ 3,500പുസ്തകങ്ങള്‍ ഇവിടെയുണ്ട്. 

എഐസിസിയ്ക്ക് മികച്ച ലൈബ്രറിയാണുള്ളത്. ഇടതു പാര്‍ട്ടികളുടെ ഓഫീസുകളിലും മികച്ച ലൈബ്രറികളുണ്ട്. ഞങ്ങളുടെ നേതാക്കളുടെയും ഞങ്ങളോട് വിയോജിപ്പുള്ളവരുടെയും പുസ്തകങ്ങള്‍ ശേഖരിക്കുന്നുണ്ട്- ലൈബ്രറികളുടെ നിര്‍മ്മാണ ചുമതലയുള്ള അനിര്‍ബന്‍ ഗാംഗുല പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാൻ അത്രയും ആത്മാർഥമായി ആ​ഗ്രഹിച്ചിരുന്നു, വിഷമമുണ്ട്; രാഷ്ട്രീയപരമായ സമ്മർദം കാരണമായിരിക്കും അവർ സഹായിക്കാതിരുന്നത്'

സസ്‌പെന്‍സ് ഒളിപ്പിച്ച് തൃശൂര്‍

ഹീമോഗ്ലോബിൻ കുറവ്; അയൺ അടങ്ങിയ ഈ ഭക്ഷണങ്ങൾ കഴിക്കാം

കേന്ദ്ര സർക്കാർ സ്ഥാപനമായ റൈറ്റ്സിൽ അസിസ്റ്റന്റ് മാനേജർ തസ്തികയിൽ ഒഴിവുകൾ, വർഷം 16 ലക്ഷം രൂപ ശമ്പളം, ഏപ്രിൽ 27 വരെ അപേക്ഷിക്കാം

'ഐപിഎല്‍ സൂപ്പര്‍, പിഎസ്എല്‍ വിരമിച്ചവരുടെ ലീഗ്; താരങ്ങള്‍ക്ക് മുന്നില്‍ പാക് ബോര്‍ഡ് ഓച്ഛാനിച്ച് നിൽക്കുന്നു'

SCROLL FOR NEXT