India

ഇടതുപാര്‍ട്ടികള്‍ക്ക് ലീഡ് തമിഴ്‌നാട്ടിലെ നാലു മണ്ഡലങ്ങളില്‍ മാത്രം

തിരുപ്പൂരിലും നാഗപട്ടണത്തും സിപിഐ ലീഡ് ചെയ്യുമ്പോള്‍, കോയമ്പത്തൂരിലും മധുരൈയിലുമാണ് സിപിഎം ലീഡ് ഉയര്‍ത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ ഇടതുപാര്‍ട്ടികള്‍ക്ക് സ്വാധീനമുളള സംസ്ഥാനങ്ങളില്‍ തിരിച്ചടി നേരിടുമ്പോള്‍, തമിഴ്‌നാട്ടില്‍ ഡിഎംകെ മുന്നണിയുടെ ഭാഗമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഇടതുപാര്‍ട്ടികള്‍  നാലിടത്ത് മുന്നിട്ടുനില്‍ക്കുന്നു. തിരുപ്പൂരിലും നാഗപട്ടണത്തും സിപിഐ ലീഡ് ചെയ്യുമ്പോള്‍, കോയമ്പത്തൂരിലും മധുരൈയിലുമാണ് സിപിഎം ലീഡ് ഉയര്‍ത്തുന്നത്.

തമിഴ്‌നാടില്‍ ഒന്നടങ്കം ഡിഎംകെ മുനണി തരംഗം സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണുന്നത്. 39 മണ്ഡലങ്ങളുളള തമിഴ്‌നാട്ടില്‍ 36 ഇടത്താണ് ഡിഎംകെ ലീഡ് ഉയര്‍ത്തുന്നത്. മധുരൈയില്‍ സിപിഎമ്മിന്റെ എസ് വെങ്കിടേഷനാണ് ലീഡ് ഉയര്‍്ത്തുന്നത്. കോയമ്പത്തൂരില്‍ സിപിഎമ്മിന് വേണ്ടി  പി ആര്‍ നടരാജനും മുന്നേറ്റം തുടരുന്നു.

തിരുപ്പൂരില്‍ കെ സുബ്ബരായനാണ് മുന്നിട്ടുനില്‍ക്കുന്നത്. സിപിഐ സ്ഥാനാര്‍ത്ഥിയാണ്. സെല്‍വരാജ് എമ്മാണ് നാഗപട്ടണത്ത് സിപിഐയ്ക്ക് വേണ്ടി ലീഡ് ഉയര്‍ത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങില്‍ ജാദുമണി സിങിന് വെള്ളി

'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്