India

ഇടപാടുകാരെ കണ്ടെത്താന്‍ രണ്ട് വെബ്‌സൈറ്റുകള്‍ ; ഒരു രാത്രിക്ക് 6000 രൂപ മുതല്‍ ; ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് പിടിയില്‍

ആവശ്യക്കാര്‍ക്ക് ഏജന്റുമാരുമായി വാട്‌സ് ആപ്പു വഴി ബന്ധപ്പെടാനുള്ള ഫോണ്‍നമ്പറും വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

വഡോദര : ഗുജറാത്തില്‍ വന്‍ പെണ്‍വാണിഭസംഘം പൊലീസ് പിടിയിലായി. ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റില്‍പ്പെട്ട ആറുപേരെയാണ് ഗുജറാത്ത് പൊലീസിലെ സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് അറസ്റ്റ് ചെയ്തത്. പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയ പൊലീസ് സംഘം നാലു യുവതികളെ രക്ഷപ്പെടുത്തി. 

രണ്ട് വെബ്‌സൈറ്റ് വഴിയാണ് സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഹൈയെസ്റ്റ് സ്റ്റാന്‍ഡേര്‍ഡ് കാള്‍ഗേള്‍സ് എസ്‌കോര്‍ട്ട് സര്‍വീസ് വഡോദര, ഒക്‌ലൂട്ട് എന്നീ വെബ്‌സൈറ്റുകള്‍ വഴിയാണ് ആളുകളെ കണ്ടെത്തിയിരുന്നത്. 

ഒരു രാത്രിക്ക് 6000 രൂപ മുതല്‍ 15,000 രൂപ വരെയാണ് സംഘം ഈടാക്കിയിരുന്നത്. ആവശ്യക്കാര്‍ക്ക് ഏജന്റുമാരുമായി വാട്‌സ് ആപ്പു വഴി ബന്ധപ്പെടാനുള്ള ഫോണ്‍നമ്പറും വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിരുന്നു. 

വെബ്‌സൈറ്റിലെ നമ്പര്‍ പ്രകാരം പൊലീസ് ഉദ്യോഗസ്ഥന്‍ ആവശ്യക്കാരനായി നടത്തിയ കെണിയിലൂടെയാണ് സംഘത്തെ കസ്റ്റഡിയിലെടുക്കുന്നത്. പൊലീസുകാരന്റെ ഫോണ്‍ വിശ്വസിച്ച് ഏജന്റ് യുവതികളുമായി ഹോട്ടലിലെത്തുകയായിരുന്നു. 

അമ്രേലി സ്വദേശി നിതിന്‍ വാല, ഡല്‍ഹി സ്വദേശി സന്ദീപ് കുമാര്‍, മദ്യപ്രദേശുകാരനായ അര്‍ജന്‍ രാജ്പുത്, വഡോദര സ്വദേശി ഹിരാഗ് പട്ടേല്‍, മഹിസ് നഗര്‍ സ്വദേശി സഞ്ജയ് കുമാര്‍ ചക്രവര്‍ത്തി, സൂറത്ത് സ്വദേശിയായ വിനോദ് പട്ടേല്‍, പഞ്ചാബുകാരനായ അരവിന്ദ് ശര്‍മ്മ എന്നിവരാണ് പിടിയിലായത്. രക്ഷപ്പെടുത്തിയ യുവതികളില്‍ ഒരാള്‍ ഗുജറാത്ത് സ്വദേശിയും മറ്റുള്ളവര്‍ മറ്റ് സംസ്ഥാനക്കാരാണെന്നും പൊലീസ് പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT