India

ഇതാ എന്റെ കോവിഡ് പോസറ്റീവ് റിസല്‍ട്ട്; വിമാനത്താവളങ്ങളിലൂടെ അനായാസ യാത്ര; പരിശോധകരെ ഞെട്ടിച്ച് യാത്രക്കാരന്‍

വിമാനത്താവളത്തിലെ പരിശോധനയില്‍ ഇയാള്‍ക്ക് കോവിഡ് ഇല്ലെന്ന് അറിയിച്ചപ്പോഴാണ് അയാള്‍ തന്റെ പോക്കറ്റിലുള്ള കോവിഡ് പോസറ്റീവാണെന്ന പരിശോധനാ ഫലം അധികൃതരെ കാണിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ദിനം പ്രതി വര്‍ധിച്ചുവരുന്നതിനിടെ വിമാനത്താവളത്തില്‍ സുരക്ഷാ വീഴ്ച. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് ആവശ്യമായ പരിശോധനകള്‍ നടത്തുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം. എന്നാല്‍ കോവിഡ് ബാധിതന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിമാനത്തില്‍ അനായാസം സഞ്ചരിച്ചു. ഡല്‍ഹിയില്‍ നിന്ന് ഗുവഹാത്തിയിലേക്കും ഗുവഹാത്തിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുമാണ് ഇയാള്‍ സഞ്ചരിച്ചത്.

ഡല്‍ഹിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് നേരിട്ട് സര്‍വീസ് ഇല്ലാത്ത പശ്ചാത്തലത്തിലാണ് ഗുവഹാത്തി വഴി കൊല്‍ക്കത്തയിലെത്തിയത്. എന്നാല്‍ കൊല്‍ക്കത്തിയിലെ വിമാനത്താവളത്തിലെ പരിശോധനയില്‍ ഇയാള്‍ക്ക് കോവിഡ് ഇല്ലെന്ന് അറിയിച്ചപ്പോഴാണ് അയാള്‍ തന്റെ പോക്കറ്റിലുള്ള കോവിഡ് പോസറ്റീവാണെന്ന പരിശോധനാ ഫലം അധികൃതരെ കാണിച്ചത്. 

ഇയാളെ പിന്നീട് അധികൃതര്‍ ക്വാറന്റൈനിലാക്കി. ഇദ്ദേഹവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടികയും തയ്യാറാക്കി. വിമാനയാത്ര ചെയ്യാന്‍ ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാണ്. എന്നാല്‍ ഇയാളുടെ ഫോണില്‍ ഈ ആപ്പ് ഇല്ലാ്ഞ്ഞിട്ടും യാത്ര ചെയ്യാന്‍ പറ്റിയത് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്നാണ് ആക്ഷേപം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി