India

ഇതെന്തൊരു ക്രൂരത!; കര്‍ഷകന്‍ വില്‍പ്പനയ്ക്ക് വച്ച പച്ചക്കറികള്‍ക്ക് മുകളിലൂടെ മനഃപൂര്‍വ്വം വാഹനം ഓടിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍, വീഡിയോ

കര്‍ഷകന്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന പച്ചക്കറികള്‍ക്ക് മുകളിലൂടെ ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മനഃപൂര്‍വ്വം വാഹനം ഓടിച്ചതില്‍ പ്രതിഷേധം

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: കര്‍ഷകന്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുന്ന പച്ചക്കറികള്‍ക്ക് മുകളിലൂടെ ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മനഃപൂര്‍വ്വം വാഹനം ഓടിച്ചതില്‍ പ്രതിഷേധം. പച്ചക്കറികള്‍ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപകമായാണ് പ്രചരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ഹാപുര്‍ ജില്ലയില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള മാര്‍ക്കറ്റിലാണ് സംഭവം. ഷീറ്റ് വിരിച്ച് പച്ചക്കറികള്‍ അതിന്മേല്‍ വച്ച് വില്‍പ്പന നടത്തുകയായിരുന്നു കര്‍ഷകന്‍. വില്‍പ്പന നടത്താന്‍ അനുമതി വാങ്ങിയില്ല എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഉദ്യോഗസ്ഥന്റെ പരാക്രമം.

മാര്‍ക്കറ്റിന്റെ സെക്രട്ടറിയായ സുശീല്‍കുമാറിന്റെ വാഹനം ഉപയോഗിച്ചാണ് വില്‍പ്പനയ്ക്ക് വച്ചിരുന്ന പച്ചക്കറികള്‍ നശിപ്പിച്ചത്. വാഹനം മുന്നോട്ടും പിന്നിലേക്കും എടുക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.  നിരവധിതവണയാണ് ഇത് ആവര്‍ത്തിച്ചത്. കുറെ ആളുകള്‍ വട്ടം കൂടി ഇത് നോക്കിനില്‍ക്കുന്നതും മറ്റു ചിലര്‍ പ്ലാസ്റ്റിക് ബാസ്‌ക്കറ്റ് എടുത്തുമാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം.

ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കാഴ്ചക്കാരായി ഇത് നോക്കിനില്‍ക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമാണ്. സുശീല്‍ കുമാറിന്റെ ഡ്രൈവറാണ് വാഹനം ഓട്ിച്ചിരുന്നത്. സെക്രട്ടറി ഇതിന് തൊട്ടടുത്ത് നിന്ന് നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നുവെന്നാാണ് റിപ്പോര്‍ട്ടുകള്‍.

ഒരു മുന്നറിയിപ്പുമില്ലാതെ അധികൃതര്‍ കയ്യേറ്റശ്രമം ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുകയായിരുന്നു.നിരവധി തവണ റോഡുവക്കത്തിരുന്ന് വില്‍പ്പന നടത്തരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന്്  ഉദ്യോഗസ്ഥര്‍ പറയുന്നു. കടയില്ലാത്തവര്‍ ലൈസന്‍സിന് അപേക്ഷ നല്‍കിയാല്‍ പരിഗണിക്കാമെന്ന് അറിയിച്ചിട്ടുളളതായും ഇവര്‍ വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT