India

'ഇത് നിന്റെ അച്ഛന്റെ സ്വത്തല്ല'; സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി പാര്‍ട്ടി നേതാവ്

'എന്തുകൊണ്ടാണ് ഓഫീസ് പുട്ടിയിട്ടത്, ഇത് തന്റെ അച്ഛന്റെ വകയാണോ' എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു നേതാവിന്റെ ഭീഷണി

Author : സമകാലിക മലയാളം ഡെസ്ക്


കൊല്‍ക്കത്ത:  ബ്ലോക്ക് ലാന്റ് റവന്യൂ ഓഫീസര്‍ക്ക് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ ഭീഷണിയും തെറിവിളിയും. നേതാവ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പരസ്യമായി ഭീഷണിപ്പെടുത്തുന്ന രംഗങ്ങള്‍ വീഡിയോയില്‍ പതിയുകയും ചെയ്തു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. തൃണമൂല്‍ നേതാവ് സൂര്യകാന്ത അട്ട, ജില്ലാ പരിക്ഷത്ത് അംഗവും പാര്‍ട്ടി പ്രവര്‍ത്തകരും സര്‍ക്കാര്‍ ഓഫീസില്‍ എത്തുകയായിരന്നു. തുടര്‍ന്ന് ഓഫീസറെ ഭീഷണിപ്പെടുത്തുകയായിരുന്നു. 'എന്തുകൊണ്ടാണ് ഓഫീസ് പുട്ടിയിട്ടത്, ഇത് തന്റെ അച്ഛന്റെ വകയാണോ' എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു നേതാവിന്റെ ഭീഷണി.

ഉദ്യോഗസ്ഥനെ ഒരു തരത്തിലും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഈ ഓഫീസ് അഴിമതിയുടെ കേന്ദ്രമാണെന്നും നേതാവ് പറഞ്ഞു. ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തെ തുടര്‍ന്ന് പ്രകോപിതരായ ജനങ്ങളുടെ ആവലാതിയുടെ പ്രകടനമാണ് ഉണ്ടായതെന്നും നേതാവ് പറഞ്ഞു. ഇദ്ദേഹം നടത്തുന്ന ക്രമക്കേടുകളെ കുറിച്ച് നാട്ടുകാരുടെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഓഫീസില്‍ എത്തിയത്. ഇക്കാര്യം ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിക്കുമെന്നും നേതാവ് പറഞ്ഞു.

സര്‍ക്കാര്‍ ഓഫീസര്‍മാര്‍ക്കെതിരെ ഇത്തരം ഭീഷണികളാണ് നടക്കുന്നത്. ഓഫീസില്‍ ഞങ്ങള്‍ എത്തുന്നത് സ്വകാര്യ ജോലിക്കല്ലെന്നും ജനങ്ങളെ സേവിക്കുന്നതിനുമായാണ്. ആര്‍ക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് ഉന്നയിക്കാനും കഴിയുമെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ നടപടിയ്‌ക്കെതിരെ ബിജെപി രംഗത്തെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT