India

'ഇത് വര്‍ഗീയമല്ലെങ്കില്‍ പിന്നെന്താണ് ?', 'ഇതാണോ ഇന്ത്യ?' ; അമിത് ഷാക്കെതിരെ നടി പൂജാ ഭട്ടും സോണി റസ്ദാനും 

ഈ പറഞ്ഞത് തന്നെയാണ് അവര്‍ ഉദ്ദേശിച്ചതെങ്കില്‍ ദൈവത്തിനു മാത്രമേ ഇന്ത്യയെ രക്ഷിക്കാന്‍ കഴിയൂ!'

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ബിജെപി വീണ്ടും കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ ഹിന്ദു, ബുദ്ധ, സിഖ് മത വിശ്വാസികള്‍ ഒഴികെയുള്ള എല്ലാ നുഴഞ്ഞു കയറ്റക്കാരെയും രാജ്യത്ത് നിന്നും തുരത്തുമെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ നടി പൂജാ ഭട്ട് രംഗത്തെത്തി. ട്വീറ്റിലൂടെയാണ് പൂജ അമിത് ഷായുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. 

'ഇത് വര്‍ഗീയമല്ലെങ്കില്‍ പിന്നെന്താണെന്ന് എനിക്കറിയില്ല. ഇത് സമൂഹത്തില്‍ വിഭജനം സൃഷ്ടിക്കുന്നതല്ലെങ്കില്‍ പിന്നെന്താണെന്ന് എനിക്കറിയില്ല. ഇത് വിദ്വേഷ രാഷ്ട്രീയമല്ലെങ്കില്‍ പിന്നെ എന്താണെന്ന് എനിക്കറിയില്ല. ഇതാണോ ഇന്ത്യ? മതേതര ഇന്ത്യയെന്ന ആശയം ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു' പൂജാ ഭട്ട് ട്വീറ്റ് ചെയ്തു.

അമിത് ഷായുടെ പ്രസ്താവനക്കെതിരെ നടി ആലിയ ഭട്ടിന്റെ അമ്മ സോണി റസ്ദാനും രംഗത്തെത്തി. 

'ഞാന്‍ വായിച്ചതില്‍ വെച്ച് ഏറ്റവും മോശമായ കാര്യമാണിത്. ഈ പറഞ്ഞത് തന്നെയാണ് അവര്‍ ഉദ്ദേശിച്ചതെങ്കില്‍ ദൈവത്തിനു മാത്രമേ ഇന്ത്യയെ രക്ഷിക്കാന്‍ കഴിയൂ!' എന്നാണ് സോണി റസ്ദാന്‍ ട്വീറ്റു ചെയ്തത്.

ഡാര്‍ജിലിങില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അമിത് ഷാ വിവാദ പരാമര്‍ശം നടത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

നീറ്റ് പരീക്ഷാ സമ്മര്‍ദം: രണ്ട് വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി

വീണ ഇഡിക്ക് മുന്നില്‍, ടെലഗ്രാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി, എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സിന് വിജയത്തുടക്കം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

SCROLL FOR NEXT