India

ഇനി പ്രക്ഷോഭങ്ങള്‍ക്ക് ഹാര്‍ദികിന് കൂട്ടായി കളിക്കൂട്ടുകാരി; വിവാഹം ജനുവരി 27ന് 

പട്ടേല്‍ സംവരണപ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ വിവാഹിതനാവുന്നു

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: പട്ടേല്‍ സംവരണപ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍ വിവാഹിതനാവുന്നു. കുട്ടിക്കാലത്തെ തന്റെ കളിക്കൂട്ടുകാരിയെയാണ് ഹാര്‍ദിക് ജീവിതസഖിയാക്കുന്നത്. ജനുവരി 27ന് നടക്കുന്ന വിവാഹചടങ്ങില്‍ കിഞ്ചാല്‍ പരേഖിനെ ഹാര്‍ദിക് കൂടെകൂട്ടും.

ഇരുകുടുംബങ്ങളിലുമായി അടുത്ത ബന്ധമുളള 100 പരിചയക്കാരെ മാത്രം ഉള്‍പ്പെടുത്തി ലളിതമായി കല്യാണം നടത്താനാണ് ഹാര്‍ദിക് ഉദ്ദേശിക്കുന്നത്. ഹാര്‍ദികിന്റെ കുടുംബ ദേവതയ്ക്ക് മുന്‍പില്‍ വച്ചാണ് ചടങ്ങ് സംഘടിപ്പിക്കുക. ദിഗ്‌സാര്‍ ഗ്രാമത്തിലെ മേല്‍ഡി മാതാ ക്ഷേത്രത്തില്‍ വച്ച് താലിക്കെട്ടാനാണ് ഇരു കുടുംബങ്ങളും തീരുമാനിച്ചിരിക്കുന്നത്.

ഹാര്‍ദികിനെ പോലെ കിഞ്ചാലും പട്ടേല്‍ സമുദായംഗമാണ്. അഹമ്മദാബാദിലെ വീരാംഗം താലൂക്കിലെ ചന്ദനഗരി ഗ്രാമത്തിലായിരുന്നു ഇരുവരുടെയും കുട്ടിക്കാലം. അന്നുമുതല്‍ ഇരുവര്‍ക്കും പരസ്പരം അറിയാമെന്ന് ബന്ധുക്കള്‍ പറയുന്നു. കോമേഴ്‌സ് ബിരുദധാരിയായ കിഞ്ചാല്‍ എല്‍എല്‍എബി വിദ്യാര്‍ത്ഥിനിയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT