India

ഇന്‍സ്റ്റാഗ്രാം സുഹൃത്തിനെ ആദ്യമായി കാണാന്‍ പോയി, 22കാരിയെ 60 അടി ആഴമുളള കിണറ്റില്‍ തളളിയിട്ടു; ഭക്ഷണം പോലും ഇല്ലാതെ 3 ദിവസം

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ ആദ്യമായി കാണാന്‍ ചെന്ന യുവതിയെ 60 അടി ആഴമുളള കിണറ്റില്‍ തളളിയിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ ആദ്യമായി കാണാന്‍ ചെന്ന യുവതിയെ 60 അടി ആഴമുളള കിണറ്റില്‍ തളളിയിട്ടു. വീഴ്ചയുടെ ആഘാതത്തില്‍ കൈയ്ക്ക് ഒടിവ് സംഭവിച്ച 22കാരി കിണറ്റില്‍ കഴിച്ച് കൂട്ടിയത് മൂന്ന് ദിവസം. ഭക്ഷണമില്ലാതെ തളര്‍ന്ന യുവതിയെ അഗ്നിരക്ഷാ സേന എത്തി രക്ഷിച്ചു. 22കാരി ആശുപത്രിയില്‍ ചികിത്സയിലാണ്.

ബംഗളൂരുവിലാണ് സംഭവം. ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്ത് ആദര്‍ശയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.  സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ആദര്‍ശയെ ആദ്യമായി കാണാന്‍ പോയപ്പോഴാണ് കോളാര്‍ സ്വദേശിനിയായ യുവതിക്ക് ദുരനുഭവം ഉണ്ടായത്. കണ്ടുമുട്ടിയ ഉടനെ ആദര്‍ശ 22കാരിയെ കൃഷിയിടത്തിലേക്ക് വിളിച്ചുകൊണ്ടുപോയി. തുടര്‍ന്ന് കിണറ്റിലേക്ക് തളളിയിടുകയായിരുന്നു. ഭക്ഷണം പോലും ഇല്ലാതെ മൂന്ന് ദിവസമാണ് യുവതി കിണറ്റില്‍ കഴിഞ്ഞത്. അതിനിടെ വീഴ്ചയില്‍ കൈയ്ക്ക് ഒടിവും സംഭവിച്ചു. പ്രതിക്ക് വേണ്ടിയുളള തെരച്ചില്‍ ആരംഭിച്ചതായി വിജയപുര പൊലീസ് സ്റ്റേഷന്‍ അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബം​ഗളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

SCROLL FOR NEXT