India

ഇന്ത്യ- ഓസ്‌ട്രേലിയ ലോകകപ്പ് മത്സരം കാണാന്‍ ഗാലറിയില്‍ വിജയ് മല്യ (വീഡിയോ)

9,000 കോടി രൂപ ബാങ്കുകളില്‍ നിന്നു വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ നാടുവിട്ട മദ്യവ്യവസായി വിജയ് മല്യ ഇന്ത്യ- ഓസ്‌ട്രേലിയ  ലോകകപ്പ് മത്സരം കാണാന്‍ ഗാലറിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: 9,000 കോടി രൂപ ബാങ്കുകളില്‍ നിന്നു വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ നാടുവിട്ട മദ്യവ്യവസായി വിജയ് മല്യ ഇന്ത്യ- ഓസ്‌ട്രേലിയ  ലോകകപ്പ് മത്സരം കാണാന്‍ ലണ്ടനില്‍. ഇന്ത്യന്‍ അധികൃതര്‍ക്കു കൈമാറുമെന്ന ഭീഷണിയില്‍ ഏറെനാളായി ബ്രിട്ടനില്‍ കഴിയുകയാണു മല്യ.

ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരം നടക്കുന്ന ഇന്ന് ലണ്ടനിലെ കെന്നിങ്ടണ്‍ ഓവല്‍ സ്‌റ്റേഡിയത്തില്‍ മല്യ എത്തിയതായി ദൃശ്യങ്ങള്‍ സഹിതം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്തത്. കേസ് സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്നൊക്കെ ഒഴിഞ്ഞുമാറിയ മല്യ, ജൂലായില്‍ നടക്കുന്ന വാദംകേള്‍ക്കലിനുള്ള കാര്യങ്ങള്‍ ചെയ്തുവരികയാണെന്ന് എഎന്‍ഐയോടു വ്യക്തമാക്കി.

രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഇരയല്ല താനെന്നു തെളിയിക്കാന്‍ മല്യക്കു കഴിഞ്ഞിട്ടില്ലെന്നാണ് കഴിഞ്ഞവര്‍ഷം ബ്രിട്ടീഷ് ആഭ്യന്തരവകുപ്പും വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയും പറഞ്ഞത്. ഇന്ത്യയിലേക്കു തിരിച്ചയക്കുന്ന കാര്യത്തില്‍ അപ്പീല്‍ നല്‍കാന്‍ അനുവദിക്കണമെന്ന മല്യയുടെ ആവശ്യം ഏപ്രില്‍ എട്ടിന് കോടതി തള്ളുകയും ചെയ്തിരുന്നു.

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മുന്‍ ഉടമസ്ഥന്‍ കൂടിയാണ് വിജയ് മല്യ. ഇപ്പോള്‍ യുണൈറ്റഡ് സ്പിരിറ്റ് ആണ് ഇപ്പോള്‍ ഉടമസ്ഥര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT