India

ഇന്ത്യ മുസ്ലീങ്ങളെ കൊല്ലുന്നു,ദാവൂദ് പകരംവീട്ടുന്നു; ഇന്ത്യയെ പാക്കിസ്ഥാന്‍ സഹായിക്കുന്നത് എന്തിനെന്ന് മുഷറഫ്

ദാവൂദിനെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തടസം നില്‍ക്കുന്നതും പാക്കിസ്ഥാന്‍ ഭരണകൂടമാണ്‌

Author : സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്ന് ഉറപ്പിച്ച് ഇന്ത്യന്‍ ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്രിഷിയുടെ പ്രസ്താവന വന്നതിന് പിന്നാലെ പ്രതികരണവുമായി പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറാഫ്. ദാവൂദ് പാക്കിസ്ഥാനില്‍ ഉണ്ടെങ്കില്‍ തന്നെ ഇന്ത്യയെ പാക്കിസ്ഥാന്‍ എന്തിനാണ് സഹായിക്കുന്നതെന്നാണ് മുഷറഫിന്റെ ചോദ്യം. 

പാക്കിസ്ഥാന്‍ ന്യൂസ് ചാനലിന്റെ അഭിമുഖത്തില്‍ സംസാരിക്കുമ്പോഴായിരുന്നു മുഷറഫിന്റെ പ്രതികരണം. പാക്കിസ്ഥാനെതിരെ ഇന്ത്യ ആരോപണം ഉന്നയിക്കാനും കുറ്റപ്പെടുത്താനും തുടങ്ങിയിട്ട് കുറേ നാളായി. ഇപ്പോള്‍ നമ്മള്‍ നല്ലവരായി ഇന്ത്യയെ സഹായിക്കുന്നത് എന്തിനാണ്? 

ഇന്ത്യ മുസ്ലീങ്ങളെ കൊല്ലുന്നു. ദാവൂദ് അതിനെതിരെ പ്രതികരിക്കുകയാണ് ചെയ്യുന്നതെന്നും മുഷറഫ് പറയുന്നു. ദാവൂദ് കഴിഞ്ഞ പത്ത് വര്‍ഷമായി കറാച്ചിയിലെ വസതിയില്‍ താമസിക്കുന്നു എന്ന് ഇന്ത്യ വ്യക്തമായ വിവരം നല്‍കിയിട്ടും പാക്കിസ്ഥാന്‍ അതെല്ലാം നിഷേധിക്കുന്ന സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. 

ദാവൂദിന് അഭയം നല്‍കുന്നത് പാക്കിസ്ഥാനാണ്. ദാവൂദിനെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് തടസം നില്‍ക്കുന്നതും പാക്കിസ്ഥാന്‍ ഭരണകൂടമാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്രിഷി ചൂണ്ടിക്കാട്ടിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹം'; വ്യാജരേഖയില്‍ അന്വേഷണം; കേസ് എടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

ഫോണില്‍ എപ്പോഴാണ് എയര്‍പ്ലെയിന്‍ മോഡ് ഉപയോഗിക്കേണ്ടത്? വിമാനത്തില്‍ യാത്ര ചെയ്യുമ്പോള്‍ മാത്രമല്ല

ജീരം ഘാട്ടി മാവോയിസ്റ്റ് ആക്രമണം: 10 പ്രതികൾക്ക് വധശിക്ഷ വിധിച്ച് പ്രത്യേക എൻഐഎ കോടതി

'ഒരിക്കൽ കൂടി അഹാന തന്നെയാണ് ബെസ്റ്റ് പ്ലാനർ എന്ന് തെളിയിച്ചിരിക്കുന്നു'; ചിത്രങ്ങളുമായി ദിയ കൃഷ്ണ

ഷെഹ്‌സാദ് ഭട്ടി നെറ്റ്വർക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; നടപടി യുഎപിഎ പ്രകാരം