India

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറയും; മുന്നറിയിപ്പുമായി ഐഎംഎഫ്

നടപ്പുസാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തിക വളര്‍ച്ചാനിരക്ക് 4.8 ശതമാനം മാത്രമായിരിക്കുമെന്ന് ഐഎംഎഫ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ഐഎംഎഫ് റിപ്പോര്‍ട്ട്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ സാമ്പത്തിക വളര്‍ച്ചാനിരക്ക് 4.8 ശതമാനം മാത്രമായിരിക്കുമെന്ന് ഐഎംഎഫ് പറയുന്നു. പ്രതീക്ഷച്ചതിലും കുറവാണിത്. 6.1 ശതമാനം വളര്‍ച്ചാനിരക്കാണ് പ്രതീക്ഷിച്ചിരുന്നത്. പ്രതീക്ഷിച്ചതിനേക്കാള്‍ 130 ബേസ് പോയിന്റാണ് കുറവ്.

ഗാമീണ മേഖലയിലെ വരുമാനക്കുറവും നോണ്‍ ബാങ്ക് ധനകാര്യ സ്ഥാപനങ്ങളിലെ സമ്മര്‍ദവുമാണ് ഇന്ത്യയിലെ സാമ്പത്തിക ഞെരുക്കത്തിനു കാരണമെന്നാണ് ഐഎംഎഫിലെ ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ് പറയുന്നത്.

ആഗോള വളര്‍ച്ചാ നിരക്ക് 2019 ലെ 2.9 ശതമാനത്തില്‍ നിന്ന് 2020 ലേക്ക് എത്തുമ്പോള്‍ 3.3 ശതമാനമായും 2021 ലേക്ക് എത്തുമ്പോള്‍ 3.4 ശതമാനമായും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗീത ഗോപിനാഥ് അഭിപ്രായപ്പെട്ടു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT